Wednesday, June 19, 2019 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.41 AM

റവ. ഡോ. വിന്‍സന്റ്‌ ചെറുവത്തൂര്‍ സിറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലറായി റവ.ഡോ. വിന്‍സന്റ്‌ ചെറുവത്തൂര്‍ ചുമതലയേറ്റു. റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തിലാണു വൈസ്‌ ചാന്‍സലര്‍. വൈസ്‌ ചാന്‍സലറായിരുന്ന ഫാ. ചെറുവത്തൂര്‍ തൃശൂര്‍ അതിരൂപതയിലെ മച്ചാട്‌ ഇടവകാംഗമാണ്‌. ചെറുവത്തൂര്‍ പരേതരായ ആന്റണി- മേരി ദമ്പതികളുടെ മകനായ അദ്ദേഹം 1991 -ല്‍ പൗരോഹിത്യം സ്വീകരിച്ചു.
ബംഗളൂരുവിലെ സെന്റ്‌ പീറ്റേഴ്‌സ്‌ പൊന്തിഫിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്‌, റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍നിയമത്തില്‍ ഡോക്‌ടറേറ്റ്‌, പാസ്‌റ്ററല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ്‌ എന്നിവ നേടി. ഫാ. ആന്റണി തച്ചുപറമ്പിലിന്റെ നാമകരണ കോടതിയിലെ പ്രമോട്ടര്‍ ഓഫ്‌ ജസ്‌റ്റിസാണ്‌. ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂരിയ ചാന്‍സലറായിരുന്ന റവ.ഡോ. ആന്റണി കൊള്ളന്നൂരിന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു നിയമനം.
താമരശേരി രൂപതയിലെ വാളൂക്ക്‌ ഇടവകാംഗമായ ഫാ. ഏബ്രഹാം, 2000- ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഹോളിക്രോസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ലത്തീന്‍ കാനന്‍നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്‌, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നു പൗരസ്‌ത്യ കാനന്‍നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്‌, ഡോക്‌ടറേറ്റ്‌ എന്നിവ നേടിയിട്ടുണ്ട്‌. നിലവില്‍ സിറോ മലബാര്‍ സഭാ പി.ആര്‍.ഒ. ടീം അംഗവും രൂപത ചാന്‍സലറുമാണ്‌.

Ads by Google
Friday 08 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW