Tuesday, July 16, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.41 AM

പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവ ജന്മദിനസന്ദേശയാത്ര നാളെ

തിരുവനന്തപുരം: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 141-ാം ജന്മദിനം ആദിയര്‍ ജനതയുടെ ദേശീയോത്സവമായി പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആര്‍.ഡി.എസ്‌.) 13 മുതല്‍ 19 വരെ സഭാ ആസ്‌ഥാനമായ തിരുവല്ല ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറില്‍ ആഘോഷിക്കും. ഇതിന്റെ ഭാഗമായി പി.ആര്‍.ഡി.എസ്‌. തെക്കന്‍ മേഖല തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ശ്രീകുമാരഗുരുദേവ ജന്മദിന സന്ദേശയാത്ര നാളെ നടക്കും.
രാവിലെ 7നു പി.ആര്‍.ഡി.എസ്‌. പാളയം ശാഖാ മന്ദിരത്തില്‍ പ്രത്യേക പ്രാര്‍ഥനക്കുശേഷം മേഖലാ ഉപദേഷ്‌ടാവ്‌ എ. ശാന്തകുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ അടിമ സ്‌മാരക സ്‌തംഭത്തില്‍ പുഷ്‌പാര്‍ച്ചന നടത്തും. പ്രത്യേകം തയാറാക്കിയ രഥത്തില്‍ ശ്രീകുമാരഗുരുദേവ ഛായാചിത്രം ഗുരുകുല ഉപദേഷ്‌ടാവ്‌ ബി. ബേബി പ്രതിഷ്‌ഠിക്കും. പി.ആര്‍.ഡി.എസ്‌. ഗുരുകുല ഉപദേഷ്‌ടാവ്‌ വൈ. ജ്‌ഞാനശീലന്‍ അദ്ധ്യക്ഷത വഹിക്കും. വാഹനയാത്ര പി.ആര്‍.ഡി.എസ്‌. ജനറല്‍ സെക്രട്ടറി സി.സി. കുട്ടപ്പന്‍ ഉദ്‌ഘാടനം ചെയ്യും.
വൈകിട്ട്‌ 5.30നു നെയ്യാറ്റിന്‍കരയില്‍ സന്ദേശയാത്ര എത്തിച്ചേരും. തുടര്‍ന്നു പി.ആര്‍.ഡി.എസ്‌. പ്രസിഡന്റ്‌ വൈ. സദാശിവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ദേവസ്വം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. പി.ആര്‍.ഡി.എസ്‌. ജനറല്‍ സെക്രട്ടറി ചന്ദ്രബാബു കൈനകരി മുഖ്യപ്രഭാഷണവും വൈസ്‌ പ്രസിഡന്റ്‌ എം. പൊന്നമ്മ ജന്മദിന സന്ദേശവും ബി. ബേബി അനുഗ്രഹ പ്രഭാഷണവും നടത്തും.

Ads by Google
Friday 08 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW