Sunday, April 21, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Friday 08 Feb 2019 01.22 AM

ഡേവിഡ്‌ മല്‍പ്പാസിനെ ലോകബാങ്ക്‌ പ്രസിഡന്റായി ട്രംപ്‌ നാമനിര്‍ദേശം ചെയ്‌തു

uploads/news/2019/02/286543/in4.jpg

വാഷിങ്‌ടണ്‍: സ്‌ഥാനമൊഴിയുന്ന ജിം യോങ്‌ കിമ്മിനു പകരം ഡേവിഡ്‌ മല്‍പ്പാസ്‌(62) ലോകബാങ്ക്‌ പ്രസിഡന്റായേക്കും. യു.എസ്‌. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്‌ അണ്ടര്‍ സെക്രട്ടറിയായ മല്‍പ്പാസിനെ ഈ സ്‌ഥാനത്തേക്ക്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നാമനിര്‍ദേശം ചെയ്‌തു.
ലോകബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ ഇതംഗീകരിച്ചാല്‍ അദ്ദേഹം പ്രസിഡന്റാകും. ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള അമേരിക്ക നിര്‍ദേശിക്കുന്ന ആള്‍ പ്രസിഡന്റാകുന്ന കീഴ്‌വഴക്കമാണുള്ളത്‌. ട്രംപിന്റെ വിധേയനായ മല്‍പ്പാസ്‌ 189 രാജ്യങ്ങള്‍ അംഗങ്ങളായ ലോകബാങ്കിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്‌.
ഏറെ സവിശേഷതകളുള്ള സാമ്പത്തിക വിദഗ്‌ധനായ മല്‍പ്പാസാണ്‌ അധ്യക്ഷസ്‌ഥാനത്തേക്ക്‌ ഏറ്റവും യോഗ്യനെന്ന്‌ ട്രംപ്‌ പറഞ്ഞു. അമേരിക്കന്‍ നികുതിദായകരുടെ പണം ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ്‌ തന്റെ ഭരണകൂടം മുന്‍തൂക്കം നല്‍കുന്നതെന്നും ട്രംപ്‌ വ്യക്‌തമാക്കി.

Friday 08 Feb 2019 01.22 AM
YOU MAY BE INTERESTED
Loading...
TRENDING NOW