Tuesday, June 18, 2019 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.22 AM

ഐ.എസിന്റെ സമ്പൂര്‍ണ പതനം ഉടനെന്നു ട്രംപ്‌

uploads/news/2019/02/286542/in3.jpg

വാഷിങ്‌ടണ്‍: അടുത്ത ആഴ്‌ചയോടെ ഐ.എസ്‌. ഭീകരതയെ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും പൂര്‍ണമായും തുടച്ചുനീക്കുമെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഭീകരതയെ നേരിട്ടെതിര്‍ക്കുന്ന തന്റെ ഭരണകൂടത്തിന്റെ പുതിയ സമീപനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌റ്റേറ്റ്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സംഘടിപ്പിച്ച, ഐ.എസ്‌. വിരുദ്ധ സഖ്യരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിനെ 100 ശതമാനം തുടച്ചു നീക്കുക തന്നെ ചെയ്യും.
എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും വരെ അതു പറയാന്‍ സാധിക്കില്ലെന്നും ട്രംപ്‌ അഭിപ്രായപ്പെട്ടു. 80 രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇറാഖിലെയും സിറിയയിലെയും ഒരു ശതമാനത്തില്‍ താഴെ പ്രദേശം മാത്രമേ ഐ.എസ്‌. നിയന്ത്രത്തിലുള്ളൂവെന്നു കഴിഞ്ഞ ഡിസംബറില്‍ ഐ.എസ്‌. വിരുദ്ധ സഖ്യം വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, അഫ്‌ഗാനിസ്‌ഥാന്‍, ലിബിയ, ഈജിപ്‌തിലെ സിനായ്‌ പ്രദേശം, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഐ.എസിന്‌ ശക്‌തമായ സാന്നിധ്യമുണ്ട്‌. അതേസമയം, സിറിയയില്‍ ഐ.എസ്‌. വിരുദ്ധ പോരാട്ടം നടത്തുന്ന യു.എസ്‌. െസെന്യത്തെ ഉടന്‍ മടക്കി വിളിക്കുമെന്നു ഡിസംബറില്‍ ട്രംപ്‌ നടത്തിയ പ്രഖ്യാപനം വന്‍വിവാദത്തിനു തിരികൊളുത്തി.
പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെയും ഐ.എസ്‌. വിരുദ്ധ പേരാട്ടത്തിലെ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രെറ്റ്‌ മക്‌ഗ്രക്കിന്റെയും രാജിയിലാണ്‌ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അവസാനിച്ചത്‌. യു.എസ്‌. പിന്‍മാറുന്നതോടെ ഐ.എസ്‌. വീണ്ടും ശക്‌തിയാര്‍ജിക്കുമെന്ന വാദവും പ്രതിരോധ വിദഗ്‌ധര്‍ ഉയര്‍ത്തിയിരുന്നു.

Ads by Google
Friday 08 Feb 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW