Monday, April 22, 2019 Last Updated 57 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 06.03 PM

ചെടികളില്‍ പരീക്ഷണം നടത്താനിറങ്ങി, കുടുങ്ങിയത് 'നിറം മാറുന്ന പറക്കും അണ്ണാന്‍': അമ്പരപ്പില്‍ ശാസ്ത്രലോകം

 Flying squirrels

വാഷിംഗ്ടണ്‍: നിറം മാറുന്ന പറക്കും അണ്ണാനെ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കണ്ടെത്തി. വിസ്‌കോണ്‍സിന്‍സ് നോര്‍ത്ത് ലന്‍ഡ് കോളേജിലെ വനശാസ്ത്ര വകുപ്പ് പ്രൊഫസറായ ജോണ്‍ മാര്‍ട്ടിശന്റ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് അണ്ണാനെ കണ്ടെത്തിയിരിക്കുന്നത്. മമ്മോളജി ജേര്‍ണലില്‍ ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെടികളില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് അള്‍ട്രാവയലറ്റ് ഫ്‌ളാഷ് ലൈറ്റില്‍ അണ്ണാന്മാര്‍ കുടുങ്ങുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ പറക്കും അണ്ണാന്റെ ദേഹത്ത് പതിഞ്ഞപ്പോഴാണ് നിറം മാറുന്നത് സംഘം മനസിലാക്കുന്നത്. പിന്നീട് ഇതേക്കുറിച്ച് വിദഗ്ധ അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്ര സംഘം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അണ്ണാന്മാരുടെ നിറം മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീവശങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ സംഘത്തിനു കഴിഞ്ഞിട്ടില്ല.

Ads by Google
Thursday 07 Feb 2019 06.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW