Saturday, February 09, 2019 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 06.01 PM

എസ്.ബി.ഐ.യുടെ "യോനോ എസ്.ബി.ഐ.20 അണ്ടര്‍ ട്വന്‍റി" അവാര്‍ഡ് നേടി കൊച്ചിയുടെ ഏഴുവയസുകാരന്‍ കിച്ച

Kicha
നിഹാല്‍ രാജ് (കിച്ച)

കൊച്ചി: എസ്.ബി.ഐ.യുടെ "യോനോ എസ്.ബി.ഐ.20 അണ്ടര്‍ ട്വന്‍റി" അവാര്‍ഡ് നേടി ഏഴുവയസുകാരന്‍. കൊച്ചി സ്വദേശിയായ നിഹാല്‍ രാജ് (കിച്ച) ആണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം കഴിവുകളും വൈദ്യഗ്ധ്യവും മാറ്റുരച്ച് സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ്, "യോനോ എസ്.ബി.ഐ.20 അണ്ടര്‍ ട്വന്‍റി" സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപം നല്കിയിട്ടുള്ളത്.

Kicha
അർജുൻ കപൂറിൽ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന നിഹാല്‍ രാജ് (കിച്ച)

നിഹാല്‍ രാജ് വിജയിയായത് സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസർ - പുരുഷ വിഭാഗ ത്തിലാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് ആണ് നിഹാല്‍. കേവലം 4 വയസ്സുള്ളേപ്പാള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലും പാചകലോക ത്തും 'കിച്ച' എന്ന പേരിലറിയെപ്പടുന്ന നിഹാലിന് "കിച്ച ട്യൂബ്
എച്ച്ഡി" എന്ന പേരില്‍ സ്വന്തമായി യൂ ട്യൂബ് ചാനലുണ്ട്. ഇന്ന് അതിന് 30,000 ലധികം വരിക്കാരുണ്ട്! കിച്ചയുടെ പാചകക്കുറിപ്പുകള്‍ പോലെ ആസ്വാദ്യകരമാണ് അവയുടെ അവതരണവും.

അമേരിക്കയിലെ ജനപ്രിയ ടെലിവിഷൻ ടോക് ഷോ " ദ എലൻ ഡിജനറസ് ഷോ"യില്‍ കിച്ചയ്ക്ക് ക്ഷണം ലഭിക്കുകയുണ്ടായി. അവിടെ കേരള ത്തിന്റെ പ്രഭാതഭക്ഷണമായ "പുട്ട്" ഉണ്ടാക്കുവാൻ എലനെ കിച്ച പഠി പ്പിച്ചു. കൂടാതെ, യു.കെ.യിലെയും യു.എസ്സിലെയും വിയറ്റ്നാമിലെയും "ലിറ്റില്‍ ബിഗ് ഷോട്ട്" ലും കിച്ച തന്റെ പാചക വൈദഗദ്യം അവതരിപ്പിച്ചിട്ടുണ്ട്.

Kicha

പൊതുജനങ്ങള്‍ ചെയ്ത 7 ലക്ഷം വോട്ടിലൂടെ വിവിധ മേഖലകളിലെ 60 പ്രതിഭകളെ എസ്.ബി.ഐ. തെരഞ്ഞെടുത്തു. ബോളിവുഡ് നടി ദിയ മിര്‍സ, സ്പോര്‍ട്സ് ജേര്‍ണ്ണലിസ്റ്റും ഗ്രന്ഥകാരനുമായ ബോറിയ മജുംദാര്‍, മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശി ശ്രീധരൻ , എൻ .പി.സി.ഐ.
മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ ദിലീപ് അസ്ബെ, സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസർ മല്ലിക ദുവ എന്നിവരുടെ എട്ടംഗ പാനലാണ് അവസാന റൗണ്ടിലെ 20 വിജയികളെ തെരമെടു ത്തത്. ബംഗളുരുവില്‍ ഗ്രാൻഡ് അവാര്‍ഡ് ദാനച്ചടങ്ങില്‍ 20 പ്രതിഭകളെയും ആദരിച്ചു.

Ads by Google
Thursday 07 Feb 2019 06.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW