Thursday, July 18, 2019 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 03.23 PM

ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍ ; അയച്ച സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം

facebook messenger made available unsend feature

ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍ എത്തി. അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന 'അണ്‍സെന്റ്' ഫീച്ചറാണ് ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫെയ്സബുക്ക് മെസഞ്ചറില്‍ അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് ആശ്വാസമാകും.

ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം.

വാട്സാപ്പിലെ പോലെ തന്നെ നിങ്ങള്‍ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില്‍ നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്.

മെസഞ്ചര്‍ ആപ്പിലും ഫെയ്സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം ചെയ്യാം.

Ads by Google
Ads by Google
Loading...
TRENDING NOW