Saturday, February 09, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 03.06 PM

വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ; അവസാന അഞ്ച് സ്ഥാനങ്ങളില്‍ സാന്‍ട്രോ

2019 world car of the year finalists announced

2019 വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന അഞ്ച് സ്ഥാനങ്ങളില്‍ ഹ്യുണ്ടായുടെ ചെറു ഹാച്ച്ബാക്കായ സാന്‍ട്രോ/AH2 ഇടംപിടിച്ചു. സാന്‍ട്രോയ്ക്ക് പുറമേ ഔഡി A1, കിയ സോള്‍, സിയറ്റ് അരോന, സുസുക്കി ജിംനി എന്നീ മോഡലുകളാണ് അര്‍ബന്‍ കാര്‍ കാറ്റഗറിയിലെ മറ്റ് ഫൈനലിസ്റ്റുകള്‍. 86 ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ജൂറിയാണ് ഫൈനലിസ്റ്റുകളെയെല്ലാം തിരഞ്ഞെടുത്തത്.

മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ ഈ പട്ടിക വീണ്ടും വെട്ടിച്ചുരുക്കി മൂന്ന് മോഡലുകളാക്കി പുതുക്കി നിശ്ചയിക്കും. അര്‍ബന്‍ കാറിന് പുറമേ വേള്‍ഡ് ലക്ഷ്വറി കാര്‍, വേള്‍ഡ് പെര്‍ഫോമെന്‍സ് കാര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ എന്നീ കാറ്റഗറിയിലാണ് പുരസ്‌കാരങ്ങളുള്ളത്.

ഈ കാറ്റഗറിയിലെല്ലാം അഞ്ച് മോഡലുകള്‍ വീതമാണ് ഇപ്പോള്‍ ഫൈനല്‍ ലിസ്റ്റിലുള്ളത്. വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡിനുള്ള ഫൈനല്‍ ലിസ്റ്റില്‍ പത്തു മോഡലുകളും ഇടംപിടിച്ചു.

ഏപ്രിലില്‍ 17-ന് അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് അവാര്‍ഡ് ജേതാവായ കാറുകളെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു രണ്ടാം തലമുറ സാന്‍ട്രോ പുറത്തിറങ്ങിയത്. ടോള്‍ ബോയ് ഡിസൈനിലെത്തിയ സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ ഇതിനോടകം മികച്ച മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW