Sunday, April 21, 2019 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 02.25 PM

കാട്ടാറിൻ സംഗീതം

uploads/news/2019/02/286415/pravsaracha070219.jpg

കാട്ടാറിൻ സംഗീതം

കാട്ടാറിൻ സംഗീതം കേട്ടുമയങ്ങുവാൻ
കാനനചോലയിൽ നീന്തികുളിക്കുവാൻ
ആകാശഗംഗതൻ തീരത്തുനിന്നൊരു
അപ്സരകന്യകപാടിവന്നീടുന്നു .

ആപാട്ടിൻ ഈണത്തിൽ അത്ഭുതം കൂറുന്ന
വ്രക്ഷലതാതികൾ താളംപിടിക്കുന്നു .
കള കള ആരവം തൂകുമാപൊയ്കയിൽ
പള പള മീനുകൾ തെന്നി മറയുന്നു .

രാത്രിതൻ കാളിമ ഉള്ളോരുകാട്ടിലെ
താമരപൊയ്കയിൽ ഹംസങ്ങൾനീന്തുന്നു .
ഹംസങ്ങൾ നീന്തുന്നതാമരപൊയ്കയിൽ
കാനനദേവത നീന്തികുളിക്കുന്നു .

പാരിജാതപൂക്കൾ വിരിയുന്നസന്ടയിൽ
പാലാഴിപോലുള്ള വെണ്മയായ്എത്തിനീ
നീകണ്ടസ്വപനത്തിൻ രാഗാദ്രഭാവത്തിൽ
നിശാശലഭങ്ങൾ പാറിപറക്കുന്നു .

മാനത്തുപാറുന്ന കരിനീലവണ്ടുകൾ
പൂവിനുമുത്തങ്ങൾ നല്കിമറയു്പോൾ
കാട്ടാറിൻ സംഗീതംകേട്ടുമയങ്ങിയാ
അപ്സരകന്ന്യക എങ്ങോമറഞ്ഞുപോയ് .

കാട്ടാറിൻസംഗീതം കേട്ടുമയങ്ങുവാൻ
കാനനചോലയിൽ നീന്തികുളിക്കുവാൻ
ആകാശഗംഗതൻ തീരത്തുനിന്നൊരു
അപ്സരകന്യകപാടിവന്നീടുന്നു .

ഗാനത്തിന്ടെ യൂട്യൂബ് വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

https://youtu.be/aRtda6Lf-0w

മനോജ് തോമസ്, അഞ്ചേരി.

Ads by Google
Thursday 07 Feb 2019 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW