Wednesday, April 24, 2019 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 02.21 PM

എറോസ്ഖത്തര്‍ വാർഷികം ആഘോഷിച്ചു

uploads/news/2019/02/286414/gulf070219b.jpg

ദോഹ:ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിലെ മാനേജ്മെന്റ്ന്റെയും ജീവനക്കാരുടെയും കൂട്ടായ്മയായ എറോസ് വാർഷികാഘോഷം സംഘടിപ്പിച്ചു.. . ഖത്തര്‍ഗ്രാന്റ് പാലസിൽ നടന്ന വാർഷികാഘോഷ പരിപാടികള്‍ ഏബിൾ ഇന്റർനാഷണൽ മാനേജിംഗ് ഡയരക്ടർ സിദ്ധീഖ് പുറായിൽ ഉദ്ഘാടനം ചെയ്തു ഖത്തറിനെതിരെ അയൽ രാജ്യങ്ങള് ഏർപ്പെടുത്തിയ ഉപരോധത്തിന്‍‌‍റെ പ്രയാസങ്ങള് രാജ്യം പ്രതിരോധിച്ചുകൊണ്ടു വ്യാപാര-വ്യാവാസായിക-സാന്പത്തിക മേഖല മുതൽ കാഷിക രംഗം വരെ ഖത്തർ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്ന് സിദ്ധീഖ് പുറായിൽ പറഞ്ഞു.

ഏഷ്യന് കപ്പ് ഫുട്ബോളിൽ ജേതാക്കളായ ഖത്തർ ടീമിനെ പ്രത്യേകം അഭിനന്ദിച്ച അദ്ധേഹം ഖത്തർ സാന്പത്തികമായി മാത്രമല്ല, ഏഷ്യന് ചാന്പ്യന്മാരെന്ന നിലയിൽ കളിക്കളത്തിലും തങ്ങളതിനർഹരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഖത്തറിന്റെ വികസന മുന്നേറ്റത്തിലും വളർച്ചയിലും തങ്ങളുടേതായ ചെറിയൊരു പങ്കെങ്കിലും നിർവഹിക്കുവാൻ ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിന് സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുജനറൽ മാനേജർ ഖാലിദ് കമ്പളവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ബി പി സമ്പത്ത്, എച്ച് ആർ ഡയറക്ടർ മുഹമ്മദ് കെ പി, റാഷിദ് പുറായിൽ , മുഹമ്മദ് അശ്കർ, തസ്നീം തിരുവോത്ത്, ജാസ്സിം മുഹമ്മദ്, നിജോ തുടങ്ങിയവർ സംസാരിച്ചു.

എറോസ് ജനറൽ കൺവീനർ ബഷീർ തുവ്വാരിക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ ഇകെ നന്ദിയും പറഞ്ഞു 2018-ൽ ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിലെ വിവിധ ഡിവിഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീനക്കാർക്ക് പ്രത്യേക അവാർഡുകള് വിതരണം ചെയ്തു. അൽ ഏബ്ള് ട്രേഡിംഗിൽ നിന്ന് അഹ്മദ് മൂല, ശിഹാബുദ്ധീന് അങ്ങാടി കടവത്ത്, അന്ങ്കിത്ത് ബൂജെൽ, അബ്ദുന്നബി, ഏബ്ള് എഞ്ചീനിയറിംഗ് ഡിവിഷനിൽ നിന്ന് സാലിഹ് തിരുത്തലമ്മൽ, പാര്ട്സ് ലാന്റിൽ നിന്ന് റിയാസ് കൊടിഞ്ഞിപ്പുറം തുടങ്ങിയവർ കഴിഞ്ഞ വര്ഷത്തെ മികച്ച ജീവനക്കാർക്കുള്ള അവാർഡിനർഹരായി. അവാർഡ് ജേതാക്കള്ക്ക് സിദ്ധീഖ് പുറായിൽ, റാഷിദ് പുറായിൽ, മുജീബ് ടി.ടി, ബീരാന്കുട്ടി സി.കെ, മജീദ് ചങ്ങരം കുളം, സാബിർ പാറക്കൽ തുടങ്ങിയവർ അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മുഹ്താജ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള എറോസ് ഗായക സംഘത്തിന്റെ പ്രത്യേക കലാ സന്ധ്യയും അരങ്ങേറി.പ്രോഗ്രാം കോർഡിനേറ്റർ ഷജൽ മുഹമ്മദ് പരിപാടി നിയന്ത്രിച്ചു

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 07 Feb 2019 02.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW