Wednesday, April 24, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 02.19 PM

കായികദിനം:ഖത്തര്‍ഇന്‍കാസിന്‍റെ ആഘോഷത്തില്‍ ‘പക്ഷം-മറുപക്ഷം’

uploads/news/2019/02/286413/gulf070219a.jpg

ദോഹ: ദേശീയകായിക ദിനത്തില്‍ ഖത്തര്‍ ഇന്‍കാസിലെഇരുവിഭാഗങ്ങള്‍ വ്യത്യസ്തമായി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷപിന്തുണഅവകാശപെടുന്നവിഭാഗം ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഔദ്യോഗിക വിഭാഗത്തിനു ബദലായാണ് സ്പോര്‍ട്സ്ഡേ സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കായികമത്സരത്തില്‍ വിവിധജില്ലകളില്‍ നിന്നുള്ള 350-ല്‍പരംകായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് മറുവിഭാഗംഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ഔദ്യോഗിക വിഭാഗവും ഫെബ്രുവരി 12ന് സ്‌പോര്‍ട്‌സ് മീറ്റ്‌സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്‍കാസ് ഔദ്യോഗിക വിഭാഗം പ്രസിഡണ്ട് സമീര്‍ ഏറാമലയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം മറുവിഭാഗം സമാന്തരസെന്‍ട്രല്‍ കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു.ഹൈദര്‍ചുങ്കത്തറയുടെനേതൃത്വത്തിലുള്ള മറുവിഭാഗംസംഘടിപ്പിക്കുന്ന കായികദിനാഘോഷപരിപാടികള്‍ക്ക് നാളെ തുടക്കമാകും.

നാളെവൈകുന്നേരം ആറു മുതല്‍ വഖ്‌റ ഗ്രീന്‍ സ്റ്റേഡിയത്തില്‍ ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റ് നടക്കും. ദേശീയ കായിക ദിനമായ ഫെബ്രുവരി 12ന് അബൂനഖ്‌ല പാര്‍ക്കില്‍ രാവിലെ എട്ടുമുതല്‍ മത്സര പരിപാടികള്‍ മാര്‍ച്ച് പാസ്റ്റോടുകൂടെ ആരംഭിക്കും.

ഫുട്‌ബോളും,വടംവലിയുമാണ്‌ പ്രധാനമത്സരയിനങ്ങള്‍. കുട്ടികളെയും സ്ത്രീകളെയും പങ്കെടുപ്പിച്ചുള്ള വിവിധ മത്സരങ്ങളും നടക്കും. ചാമ്പ്യന്‍ പട്ടം നേടുന്ന ടീമിന് അടുത്തിടെ അന്തരിച്ച ഇന്‍കാസ് തൃശൂര്‍ ജില്ലാപ്രസിഡണ്ട് പികെ അബ്ദുല്‍ റഷീദിന്റെസ്മരണാര്‍ത്ഥം റോളിങ് ട്രോഫി നല്‍കും.വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ്അവാര്‍ഡുകളും വിതരണംചെയ്യും.

ഇന്‍കാസ് ഖത്തര്‍ നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, ഹാഫിസ് മുഹമ്മദ്, ബഷീര്‍ തൂവാരിക്കല്‍, കെവി ബോബന്‍, പ്രദീപ് പിള്ള, ഹൻസരാജ്എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 07 Feb 2019 02.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW