Saturday, February 09, 2019 Last Updated 25 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 02.13 PM

ഓരോ നക്ഷത്രത്തിലും സൂര്യന്‍ നിന്നാലുള്ള അംഗാദിത്യ ഫലം എങ്ങനെ കണ്ടുപിടിക്കാം

uploads/news/2019/02/286412/joythi070219.jpg

ആദിത്യന്റെ ചൈതന്യം ഇല്ലാതെ ഒരു ജീവിക്കും, ഈ ലോകത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെയുള്ള അംഗാദിത്യന്റെ ചൈതന്യം ഒരോ മനുഷ്യനിലും ഓരോ അവയവത്തില്‍ സ്ഥിതി ചെയ്യുന്നു. അത് നമുക്ക് ജ്യോതിഷത്തിലൂടെ കണ്ടുപിടിക്കാം.

ആദിത്യന്‍ ഓരോ രാശിയിലും ഓരോ മാസമാണ് നില്‍ക്കുന്നത്. മേടം മുതല്‍, മീനം വരെയുള്ള പന്ത്രണ്ടു മാസക്കാലം പന്ത്രണ്ടു രാശികളിലൂടെ സഞ്ചരിക്കുന്നു. ഈ കാലയളവിനെ നാം ഒരു വര്‍ഷമായി കണക്കാക്കുന്നു.

ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രമാണ് ദൈര്‍ഘ്യം. ഒരു നക്ഷത്രം 13.20 നാഴികയാണ്. അങ്ങനെ രണ്ടു നക്ഷത്രങ്ങള്‍ കൂടുമ്പോള്‍ 26.40 നാഴികയും.

അവസാന നക്ഷത്രത്തിന്റെ ആദ്യപാദം 3.20 നാഴികയും ചേര്‍ത്ത് ഒരു രാശി പൂര്‍ത്തിയാവും. ഇങ്ങനെ പന്ത്രണ്ട് രാശികളിലൂടെ സൂര്യന്‍ 360 ഡിഗ്രി സഞ്ചരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.

ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതം പന്ത്രണ്ട് രാശികളിലായി സൂര്യന്‍ 27 നക്ഷത്രങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. രണ്ടേകാല്‍ നക്ഷത്രം മുപ്പത് ഡിഗ്രി ആകയാല്‍ മുപ്പതിനെ 2 1/4 കൊണ്ട് ഹരിക്കുമ്പോള്‍ ഒരു നക്ഷത്രം കടക്കുന്നതിന് എത്ര ദിവസം സൂര്യനുവേണ്ടി വരുമെന്ന് മനസ്സിലാക്കാം.

അതായത് ഹരണഫലം പതിമൂന്ന് ദിവസം ഇരുപത് നാഴിക എന്ന് കിട്ടുന്നു. അപ്പോള്‍ ആദിത്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്നത് പതിമൂന്നു ദിവസവും 20 നാഴികയുമാണ്.

ഇനി നമുക്ക് ഓരോ കൂറിലും വരുന്ന നക്ഷത്രങ്ങളെ കണ്ടെത്താം. മേടക്കൂറില്‍ അശ്വതി, ഭരണിയും, കാര്‍ത്തിക നക്ഷത്രത്തിന്റെ കാല്‍ഭാഗവും ചേര്‍ത്ത് ആ രാശിയില്‍ വരുന്ന നക്ഷത്രങ്ങള്‍ കണ്ടുപിടിക്കാം.

ഉദാഹരണം: ഇനി നമുക്ക് ചിങ്ങമാസം 18-ാം തീയതി സൂര്യന്‍ നില്‍ക്കുന്നത് ഏതു നക്ഷത്രത്തിലെന്ന് കണ്ടുപിടിക്കാം.
മകം, പൂരം, ഉത്രം നക്ഷത്രത്തിലെ ആദ്യകാല്‍ ഭാഗം- ചിങ്ങക്കൂര്‍ എന്ന വാക്യം അനുസരിച്ച് വരുന്ന നക്ഷത്രങ്ങള്‍. മകത്തില്‍ പതിമൂന്ന് ദിവസം 20 നാഴികവരെ സൂര്യന്‍ നില്‍ക്കും.

ശേഷം അത്രയും ദിവസം നാഴിക ചേര്‍ത്ത് വരുന്ന പതിമൂന്ന് ദിവസം, 20 നാഴികയില്‍ പൂരം നക്ഷത്രത്തിലും തുടര്‍ന്ന് മൂന്നു ദിവസം 20 നാഴികയില്‍ ഉത്രം ആദ്യ നക്ഷത്രത്തിന്റെ കാലിലും സൂര്യന്‍ നില്‍ക്കുകയും ചെയ്യും...

അതിനാല്‍ നമുക്ക് മേല്‍ സൂചിപ്പിച്ച പ്രകാരം ചിങ്ങം 18-ാം തീയതി സൂര്യന്‍ നില്‍ക്കുന്നത് ''പൂരം'' നക്ഷത്രത്തില്‍ തന്നെയെന്ന് മനസ്സിലാക്കാം.
ഇനി ജനനാല്‍ ഓരോ നക്ഷത്രത്തിലും സൂര്യന്‍ നിന്നാലുള്ള ''അംഗാദിത്യ ഫലം'' ഏതൊക്കെയെന്ന് ചിന്തിക്കാം.

1. അംഗാദിത്യന്‍ ശരസ്സില്‍ വന്നാല്‍ ഉന്നത പദവിയില്‍ ജീവിക്കും.
2. അംഗാദിത്യന്‍ മുഖത്തില്‍ വന്നാല്‍ - വലിയ വാഗ്മിയായിത്തീരും.
3. അംഗാദിത്യന്‍ ഉദരത്തില്‍ വന്നാല്‍ വലിയ ധനവാനായി ഭവിക്കും.

4. അംഗാദിത്യന്‍ കൈകളില്‍ വന്നാല്‍ ധനം ഇല്ലാത്തവനായി ഭവിക്കും.
5. അംഗാദിത്യന്‍ പാദത്തിലുള്ളവന്‍ എപ്പോഴും സഞ്ചാരപ്രിയനായി ഭവിക്കും.

ഇനി ഇതു കണ്ടു പിടിക്കുന്നത് നോക്കാം. ജനന കാലത്ത് ആദിത്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍- മൂന്നു നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് ജന്മനക്ഷത്രമായി വന്നാല്‍.

അംഗാദിത്യന്‍ ശിരസ്സിലും തുടര്‍ന്നുള്ള മൂന്നു നക്ഷത്രങ്ങളില്‍ ഒന്നു വന്നാല്‍- അംഗാദിത്യന്‍ മുഖത്തും പിന്നത്തെ അഞ്ചു നക്ഷത്രങ്ങളില്‍ ഒന്നു വന്നാല്‍ ഉദരത്തിലും ശേഷം വരുന്ന എട്ടു നക്ഷത്രങ്ങളില്‍ ഒന്നു വന്നാല്‍ കൈകളിലും തുടര്‍ന്നുള്ള എട്ടു നക്ഷത്രങ്ങളില്‍ ഒന്നായാല്‍ അംഗാദിത്യന്‍ പാദങ്ങളിലും സ്ഥിതി ചെയ്യുന്നുവെന്ന് മനസ്സിലാക്കാം.

എന്‍. സേതുരാജ്
ജ്യോതിഷാചാര്യ , മൊ: 9400623956

Ads by Google
Thursday 07 Feb 2019 02.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW