Friday, February 15, 2019 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 12.55 PM

വീണ്ടും ഫോണ്‍ തട്ടിത്തെറിപ്പിച്ച് ശിവകുമാര്‍; പക്ഷിരാജന്‍ എന്ന് വിളിച്ച് ട്രോളന്മാര്‍

uploads/news/2019/02/286400/shivakumar.jpg

ചോദിക്കാതെ സെല്‍ഫി എടുക്കുന്നത് തീരെ ഇഷ്ടമല്ലാത്ത ആളാണ് ആദ്യകാല തമിഴ് താരവും സൂരയുടെ അച്ഛനുമായ ശിവകുമാര്‍. മാസങ്ങള്‍ക്ക് മുന്‍പ് അനുവാദം ചോദിക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് മാപ്പ് പറഞ്ഞ് തലയൂരിയ ശിവകുമാര്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

വേദിയിലേക്ക് നടന്നുവരുമ്പോള്‍ ശിവകുമാര്‍ പുറകില്‍ നിന്നും ഒരാള്‍ സെല്‍ഫി എടുക്കാന്‍ ഓടിയെത്തി. അയാളെ കണ്ടഭാവം പോലും കാണിക്കാതെ മുന്നോട്ട് വന്ന ശിവകുമാര്‍ തന്റെ കൈകൊണ്ട് ഫോണ്‍ തട്ടിമാറ്റുകയായിരുന്നു. ഇതും നവമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ഇതോടെ ശിവകുമാറിനെ ഉന്നം വച്ചിരിക്കുകയാണ് ട്രോളര്‍മാര്‍. ശങ്കര്‍ രജനി ചിത്രമായ 2.0യിലെ പക്ഷിരാജനായാണ് ശിവകുമാറിനെ ട്രോളന്മാര്‍ വിളിക്കുന്നത്.



ട്രോളുകള്‍ സഹികെട്ടപ്പോള്‍ ല്‍ഫിയുമായി ബന്ധപ്പെട്ട് ആദ്യം ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ശിവകുമാര്‍ തന്നെ എത്തി. സെല്‍ഫിയുമായി ബന്ധപ്പെട്ട് ആദ്യം ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ശിവകുമാര്‍ തന്നെ എത്തിയിരുന്നു. 'ഫോട്ടോ എടുക്കുന്ന കാര്യത്തില്‍ യാതൊരു പ്രശ്‌നവും ഇല്ലാത്ത ആളാണ് ഞാന്‍. വിമാനത്താവളത്തിലോ അല്ലെങ്കില്‍ ആയിരംപേര്‍ കൂടുന്ന ചടങ്ങിലോ എത്ര ഫോട്ടോയ്ക്ക് വേണമെങ്കിലും ഞാന്‍ നിന്നും തരും. പക്ഷേ അതിന് എന്റെ കയ്യില്‍ നിന്നും അനുവാദം ചോദിക്കണമെന്നത് സാധാരണ മര്യാദയാണ്. സെലിബ്രിറ്റി ആരുടെയും പൊതുസ്വത്തല്ല.'ശിവകുമാര്‍ പറഞ്ഞു.

Ads by Google
Thursday 07 Feb 2019 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW