Wednesday, April 24, 2019 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.36 AM

വചനം ശ്രവിക്കുന്നവര്‍ക്ക്‌ ദൈവകൃപ ലഭിക്കും; ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍

കോതമംഗലം: ദൈവവചനം ശ്രവിക്കുന്നവര്‍ക്ക്‌ ദൈവകൃപയും ആത്മീയ മാനസിക ശരീര സൗഖ്യവും ലഭിക്കുമെന്ന്‌ ബിഷപ്പ്‌ മാര്‍ ജോര്‍ മഠത്തിക്കണ്ടത്തില്‍.
അഞ്ച്‌ ദിവസം നീണ്ടുനില്‍ക്കുന്ന കോതമംഗലം രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ കൃപാഭിഷേകം സെന്റ്‌ ജോര്‍ജ്‌ സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം, മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അണക്കര ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ഡൊമിനിക്‌ വാളമ്മനാല്‍, രൂപത ചാന്‍സിലര്‍ ഫാ. ജോസ്‌ പുല്ലോപ്പിള്ളില്‍, പ്രാര്‍ഥന ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ കുരിശുംമൂട്ടില്‍, പ്രാര്‍ഥന ഗ്രൂപ്പ്‌ സോണല്‍ കോ-ഓഡിനേറ്റര്‍ രാജേഷ്‌ പിട്ടാപ്പിള്ളില്‍, എസ്‌.എച്ച്‌. പ്ര?വിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ക്രിസ്‌റ്റി അറയ്‌ക്കത്തോട്ടം, മാതൃദീപ്‌തി പ്രസിഡന്റ്‌ മോളി ജോര്‍ജ്‌ നെടുംമ്പുറത്ത്‌ എന്നിവര്‍ പങ്കെടുത്തു.
ഇന്നു വൈകിട്ട്‌ 3.30 ന്‌ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന സമൂഹബലിയോടെ രണ്ടാംദിവസ കണ്‍വന്‍ഷന്‍ ആരംഭിക്കും.

Ads by Google
Thursday 07 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW