Sunday, February 10, 2019 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.35 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(7)

uploads/news/2019/02/286361/nithyam.jpg

മേടം - സൂക്ഷ്‌മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്‌. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും.
ഇടവം - എല്ലാ കാര്യങ്ങളും വളരെ കരുതലോടുകൂടി മാത്രമേ നിര്‍വഹിയ്‌ക്കുകയുള്ളു. വ്യാപാരം വിപുലീകരിയ്‌ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കും. ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും.
മിഥുനം - സന്താനങ്ങള്‍ മുഖേന സാമ്പത്തികലബ്‌ധി പ്രതീക്ഷിക്കാം. വാഗ്മിത്വം പ്രദര്‍ശിപ്പിക്കും.
കര്‍ക്കടകം - വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കരുത്‌. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ചിങ്ങം - ഭാവിയെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. ജനമധ്യ ത്തില്‍ സ്വാധീനം നേടിയെടുക്കും.
കന്നി - എന്തും നേരിടാനുള്ള മനോധൈര്യം ഉണ്ടാകും. ഉന്നത വ്യക്‌തികളില്‍ നിന്നു പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും. തൊഴില്‍പ്രശ്‌നങ്ങള്‍ മധ്യസ്‌ഥര്‍ മുഖേന പരിഹരിക്കും.
തുലാം - ബിസിനസുകാര്‍ക്ക്‌ വാരം ആദായകരമാണ്‌. മേലധികാരികളുമായി സൗഹൃദ ത്തില്‍ വര്‍ത്തിക്കും. വീട്ടില്‍നിന്നു വിട്ടു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.
വൃശ്‌ചികം - വിദ്യാര്‍ത്ഥികള്‍ക്ക്‌ ടെസ്‌റ്റുകളിലും മറ്റും വിജയമുണ്ടാകും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടിവരും.
ധനു - കൃഷിയില്‍നിന്നും വ്യാപാരത്തില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാകും. പ്രേമകാര്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വരാം. കടങ്ങള്‍ വീട്ടാന്‍ പരിശ്രമിക്കും.
മകരം - പുതിയ വ്യാപാര സ്‌ഥാപനങ്ങള്‍ തുടങ്ങാനിടയുണ്ട്‌. പൊതുവേ സന്തോഷകരമായ പരിതസഥിതി ആയിരിയ്‌ക്കും. വരുമാനത്തില്‍ വര്‍ധന ഉണ്ടാകും.
കുംഭം - ഗൃഹോപകരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും. കുടുംബകലഹം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മീനം - നല്ല വ്യക്‌തികളുമായി സൗഹൃദബന്ധം സ്‌ഥാപിക്കാന്‍ കഴിയും. പ്രതീക്ഷിക്കാത്ത സമയത്ത്‌ ധനം കൈവശം വന്നുചേരും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 07 Feb 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW