Wednesday, April 24, 2019 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.32 AM

എന്‍ജിനീയറിങ്‌, മെഡിക്കല്‍: അനുബന്ധ റവന്യു രേഖകള്‍ മാര്‍ച്ച്‌ 31 വരെ നല്‍കാം

uploads/news/2019/02/286358/v3.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ പ്രഫഷണല്‍ കോളജുകളില്‍ എന്‍ജിനീയറിങ്‌/ ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ മാസം 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും 28-നു മുമ്പായി ഓണ്‍ലൈനായി നിര്‍ബന്ധമായും സമര്‍പ്പിക്കണം. കേരളത്തില്‍ ജനിച്ചതാണെന്നു തെളിയിക്കുന്ന രേഖയായ എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റ്‌/ ജനന സര്‍ട്ടിഫിക്കറ്റ്‌/ പാസ്‌പോര്‍ട്ട്‌ എന്നിവയില്‍ ഏതെങ്കിലും നേറ്റിവിറ്റി തെളിയിക്കുന്നതിന്‌ ഓണ്‍ലൈനായി 28-നകം അപ്‌ലോഡ്‌ ചെയ്യേതാണ്‌.
റവന്യൂ അധികാരികളില്‍നിന്നുള്ള രേഖകളായ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌, നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌ എന്നിവ മാര്‍ച്ച്‌ 31 നകം ഇ-ഡിസ്‌ട്രിക്‌റ്റ്‌ മുഖേനയോ നേരിട്ടോ ലഭ്യമാക്കി, ഓണ്‍ലൈനായി അപ്‌ലോഡ്‌ ചെയ്‌താല്‍ മതിയാകും.

Ads by Google
Thursday 07 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW