Wednesday, February 13, 2019 Last Updated 32 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 03.22 PM

52 എം.പി ലെന്‍സുള്ള ട്രിപ്പിള്‍ ക്യാമറയുമായി സോണിയുടെ പുതിയ സ്മാർട്ട്ഫോൺ

sony xperia xz4 tipped sport triple lens camera setup

ജാപ്പനീസ് ടെക്ക്‌നോളജി ഭീമന്മാരായ സോണിയുടെ എക്‌സ്പീരിയ X24 മോഡൽ വിപണിയിലേക്ക് എത്തുന്നു. 2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചായിരിക്കും പുതിയ മോഡൽ പുറത്തിറക്കുക.

കരുത്തന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 52 മെഗാപിക്‌സല്‍ ലെന്‍സ് ഉള്‍ക്കൊള്ളിച്ച മൂന്നു സെന്‍സറുകളാണ് പിന്നിലുള്ളതെന്നാണ് റിപ്പോർട്ട്. ഇതില്‍ 16 മെഗാപിക്‌സലിന്റെ ടെലീഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നുണ്ടെന്ന് ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

6.5 ഇഞ്ച് ഓ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 21:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റ് ഹാര്‍ഡ്-വെയര്‍ കരുത്തു പകരും. കൂട്ടിന് 6 ജി.ബി റാമുമുണ്ട്.

4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി സംവിധാനവും ഫോണിലുണ്ട്. 2019ല്‍ സാംസംഗ്, നോക്കിയ ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ സോണിയുമുണ്ടാകുമെന്ന് ഇതോടെ മനസിലാകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW