Wednesday, April 24, 2019 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 03.17 PM

കലാക്ഷേത്ര കളിയാട്ടം-2019 നാളെ നടക്കും

uploads/news/2019/02/286160/gulf060219a.jpg

ദോഹ: ഖത്തറിലെ കലാപഠന കേന്ദ്രമായ കലാക്ഷേത്രയും സെര്‍ബ ഡയനാമിക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും ചേര്‍ന്നൊരുക്കുന്ന 'കളിയാട്ടം-2019' നാളെ(വ്യാഴം) വൈകീട്ട് ആറ് മണിക്ക് മാള്‍ സിഗ്നലിന് സമീപമുള്ള റീജന്‍സി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ മുഖ്യ അഥിതിയായിരിക്കും.

ഐ.സി.സി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എപി മണികണ്ഠന്‍, പാപ്പാസ് സിനമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് പ്രവേശിച്ച ഡോ.ഗോപാല്‍ ശങ്കര്‍, സാമൂഹ്യ സേവന രംഗത്ത് സ്തുത്യര്‍ഹ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ദോഹയിലെ പ്രമുഖ സംഘടനകളായ കെ.എം.സി.സി, ഇന്‍കാസ്, സംസ്‌കൃതി, കുവാഖ്, പയ്യന്നൂര്‍ സൗഹൃദവേദി തുടങ്ങിയവയുടെ മുഖ്യ ഭാരവാഹികളെയും ചടങ്ങില്‍ ആദരിക്കും.

കലാക്ഷേത്രയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ സ്ഥാപനത്തിലെ 70ലധികം വിദ്യാര്‍ഥികള്‍ നൃത്ത,സംഗീത, വാദ്യ കലാപരിപാടികള്‍ അവതരിപ്പിക്കും. താമരശ്ശേരി ചുരം ബാന്‍ഡിന്റെ സംഗീത വിരുന്നും ഉണ്ടായിരിക്കും.

പ്രവേശനം കോംപ്ലിമെന്ററി പാസിലൂടെ നിയന്ത്രിക്കുമെന്നും പാസ് ആവശ്യമുള്ളവര്‍ക്ക് കലാക്ഷേത്രയുമായി ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യതീന്ദ്രന്‍, ബൈജുവിജയന്‍, അനിതാ ഹരീഷ്, നിത്യ മണിക്കുട്ടന്‍, വിപിന്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 77523277, 44660084

ഷഫീക്ക്അറക്കല്‍

Ads by Google
Wednesday 06 Feb 2019 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW