Wednesday, April 24, 2019 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 03.13 PM

ഫെയ്‌സ്ബുക്ക് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും !

facebook mental health study

ഫെയ്‌സ്ബുക്ക് പെട്ടെന്ന് ഒരു ദിവസം നിര്‍ത്തിയാല്‍ എന്തായിരിക്കും സംഭവിക്കുന്നത്. പലരുടെയും മാനസിക അവസ്ഥകള്‍ വരെ തകരാറിലായേക്കും.

ഫെയ്സ്ബുക്കില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തിറങ്ങിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് വരിക എന്ന് അമേരിക്കയിലെ 2,844 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്റ്റാന്‍ഫെഡ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റികളിലെ ഗവേഷകരാണ് ഈ പഠനത്തിനായി മുന്നോട്ടു വന്നത്. 2018-ലെ മിഡ് ടേം ഇലക്ഷനു മുന്‍പാണ് ഈ പഠനം നടത്തിയത്.

ഈ പഠനത്തിന്റെ ഭാഗമായി ഒരുമാസത്തേക്ക് ഫെയ്സ്ബുക് ഉപയോഗം നിര്‍ത്താനാണ് ഇതില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത്. പുതിയ ചര്‍ച്ചകള്‍ പ്രകാരം സമൂഹമാധ്യമങ്ങള്‍ ഒരുപറ്റം ദോഷങ്ങളും സമൂഹത്തിലേക്ക് എത്തിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

വ്യക്തിയുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ അമിതമായ സമൂഹമാധ്യമ ഉപയോഗം പലരിലും രോഗകാരണമാകുന്നുണ്ടോ എന്നും സംശയങ്ങളുണ്ടാക്കി. സ്മാര്‍ട് ഫോണുകളും സോഷ്യല്‍ മീഡിയയും സജീവമായ കാലഘട്ടത്തില്‍ ആത്മഹത്യയുടെയും വിഷാദ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫെയ്സ്ബുക് ഡീ ആക്ടിവേറ്റ് ചെയ്തതോടെ ഇതര ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും വളരെ കുറഞ്ഞതായി പലരും വെളിപ്പെടുത്തി. കൂടുതല്‍ സമയം ടിവി കാണാനും കുടുംബാംഗങ്ങളടക്കമുള്ളവരോടൊത്ത് സമയം ചിലവഴിക്കാനുമടക്കമുളള ഓഫ്ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ വര്‍ധിച്ചു. രാഷ്ട്രീയപരമായ കുത്തിത്തിരിപ്പുണ്ടാക്കുന്ന പ്രശ്‌നക്കാരുടെ നിരന്തര ആക്രമണത്തില്‍ നിന്ന് മാറാനായതോടെ മനസ്സു തണുത്തു.

എല്ലാറ്റിലുമുപരി ഫെയ്സ്ബുക് ഡീ ആക്ടിവേറ്റു ചെയ്തപ്പോള്‍ മുതല്‍ ദിവസവും 60 മിനിറ്റിനു മേലെ ലാഭിക്കാനാകുന്നുവന്ന തോന്നലും പലരിലുമുണ്ടായി. സൈറ്റിലെ ഇടപാടുകള്‍ വേണ്ടന്നു വച്ചതോടെ 100 ഡോളറെങ്കിലും പ്രതിമാസം പല രീതിയില്‍ ലഭിച്ചുവെന്നും ചിലര്‍ അവകാശപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ചില ഗുണങ്ങള്‍ പോലെ തന്നെ ദോഷങ്ങളുമുണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ അഡിക്റ്റുകള്‍ മയക്കുമരുന്നിന് അടിമകളായവരെ പോലെ പെരുമാറുന്നു. ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സേവനങ്ങളെ അമിതമായി ആശ്രയിക്കുന്നവരില്‍ ഇതു കാണാം.

ഈ കണ്ടെത്തലുകള്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കടുത്ത സാമൂഹ്യ മാധ്യമ അഡിക്ഷന്‍ ഉള്ളവരെ ചികിത്സിക്കുന്നതില്‍ ഉപകരിക്കുമെന്നു കരുതുന്നു.

പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍ മനോവിഷമുള്ള ടീനേജ് പെണ്‍കുട്ടികള്‍ സാന്ത്വനത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിച്ചേക്കാം എന്നതാണ്. പഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് ഫെയ്സ്ബുക്കിന്റെ ഒരു പ്രസ് ഓഫിസര്‍ പ്രതികരിച്ചത് പല പഠനങ്ങളില്‍ ഒന്നുമാത്രമാണ് ഇതെന്നാണ്.

Ads by Google
Ads by Google
Loading...
TRENDING NOW