Thursday, July 11, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.56 PM

ചന്ദ്രദശയിലെ ചന്ദ്രാപഹാരഫലം

മുല്ലപ്പൂവ്, നന്ത്യാര്‍വട്ടം, മന്ദാരം തുടങ്ങിയ പുഷ്പങ്ങള്‍ സ്ത്രീകള്‍ക്ക് മുടിയില്‍ ചൂടാം. പുരുഷന്മാര്‍ക്ക് ചെവിയുടെ പിന്‍ഭാഗത്തു വയ്ക്കാവുന്നതാണ്.
uploads/news/2019/02/286149/joythi060219a.jpg

ചന്ദ്രദശയിലെ ചന്ദ്രാപഹാരകാലഘട്ടം പൊതുവെ ഗുണകരമാണെന്ന് കാണുന്നു.

ഭാര്യയും സന്താനങ്ങളും ഉണ്ടാവുകയും നല്ല വസ്ത്രാഭരണങ്ങളും മറ്റും ലഭിക്കുകയും ഇഷ്ടകാര്യസിദ്ധിയും പുതിയ വാഹനം, വീട് തുടങ്ങിയവ കൈവരിക്കയും വിശേഷ സ്ഥാനമാനല ബ്ധിയും ഈ സമയത്ത് അനുഭവമാകാം. ഇവിടെ പ്രത്യേകം ചിന്തിക്കേണ്ട വിഷയം ചന്ദ്രന് പക്ഷബലമുണ്ടോയെന്നതാണ്.

ചന്ദ്രന്‍ ബലഹീനനാണെങ്കില്‍ ഈ പറഞ്ഞ ഫലങ്ങള്‍ ലഭിക്കുകയില്ല. ചന്ദ്രന് മാരാകാധിപത്യമോ, അനിഷ്ട സ്ഥാനസ്ഥിതിയോ, മറ്റോ ഉണ്ടെങ്കിലും ദോഷഫലങ്ങളാകും അനുഭവമാകുക.

''സ്വസ്യാപഹാരേ സ്വജനേര്‍വിരോധേ... എന്നു തുടങ്ങുന്ന പ്രമാണത്തില്‍ പറയുന്നത് ഏതു ദശയായിരുന്നാലും സ്വാപഹാരകാലഘട്ടം ക്ലേശപ്രദമാകും എന്നതാണ്. അപ്രകാരം ചിന്തിക്കുകയാണെങ്കില്‍ ചന്ദ്രദശയില്‍ ചന്ദ്രന്റെ സ്വാപഹാരകാലഘട്ടം ക്ലേശപ്രദമായിരിക്കും.

സ്വജനവിരോധം, ധനനാശം, മനോദുഃഖം കാര്യവിഘ്‌നം തുടങ്ങിയവയാകും അനുഭവമാകുക. ചന്ദ്രന് ബലമില്ലായെങ്കില്‍ ഈ ദോഷഫലങ്ങള്‍ തികച്ചും അനുഭവമാകും.

ജാതകത്തില്‍ ചന്ദ്രന് ബലമില്ലെങ്കില്‍ ആ വ്യക്തിക്ക് വിഷാദാത്മകത്വം, അകാരണമായ ആകാംക്ഷ, അസ്ഥിരത, ഭയം തുടങ്ങിയ വിഷമതകളും, ശ്വാസകോശരോഗങ്ങള്‍, ജലദോഷം, ആസ്ത്മ, മനഃക്ലേശം തുടങ്ങിയ പ്രയാസങ്ങളും അനുഭവമാകും.

ചന്ദ്രദശയിലെ ചന്ദ്രാപഹാരകാലത്തിലെ ദോഷഫലങ്ങളെ കുറയ്ക്കുവാനായി ചന്ദ്രപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് നല്ലതാണ്.

വ്രതം


ചന്ദ്രപ്രീതിക്കായി തിങ്കളാഴ്ച വ്രതമാണ് പ്രധാനമായും അനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്ന സമയങ്ങളില്‍ ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കുന്നതും ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്യുന്നതും നല്ലതാണ്.

വസ്ത്രം


ചന്ദ്രപ്രീതിക്കായി വെളുപ്പ്, ചന്ദനനിറം എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. തിങ്കളാഴ്ച ജന്മനക്ഷത്രം പൗര്‍ണ്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

പുഷ്പം


ചന്ദ്രപ്രീതിക്കായി ചൂടേണ്ട പുഷ്പം: മുല്ലപ്പൂവ്, നന്ത്യാര്‍വട്ടം, മന്ദാരം തുടങ്ങിയ പുഷ്പങ്ങള്‍ സ്ത്രീകള്‍ക്ക് മുടിയില്‍ ചൂടാം. പുരുഷന്മാര്‍ക്ക് ചെവിയുടെ പിന്‍ഭാഗത്തു വയ്ക്കാവുന്നതാണ്.

യന്ത്രം


ചന്ദ്രപ്രീതിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രങ്ങളിലൊന്നാണ് സോമയന്ത്രം. ചന്ദ്രദോഷശാന്തി പ്രദാനം ചെയ്യുന്ന ഈ യന്ത്രം മനഃസുഖം ആരോഗ്യം, ധനസമ്പത്ത് മുതലായ ഗുണങ്ങള്‍ നല്‍കുന്നു. കൂടാതെ താരായന്ത്രം, ദുര്‍ഗ്ഗായന്ത്രം, പ്രത്യംഗിരായന്ത്രം, അശ്വാരൂഢയന്ത്രം തുടങ്ങിയ യന്ത്രങ്ങളും ധരിക്കാവുന്നതാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുണ്ടെങ്കില്‍ താരായന്ത്രവും ദുര്‍ഗ്ഗായന്ത്രവും പക്ഷബലം ഇല്ലായെങ്കില്‍ പ്രത്യംഗിരാ യന്ത്രവും അശ്വാരൂഢയന്ത്രവും ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

രത്‌നം


ചന്ദ്രദോഷശാന്തിക്കായി ധരിക്കേണ്ട രത്‌നം മുത്ത് PEARL ആണ്. മനസ്സിന്റെ ബലക്കുറവിനെ പരിഹരിച്ച് ശാന്തിയും സമാധാനവും ധൈര്യവും പ്രദാനം ചെയ്യുന്ന രത്‌നമാണിത്.

1. സ്വാഭാവികമായി ചിപ്പിക്കുള്ളില്‍ വളരുന്ന മുത്ത്
2. ചിപ്പിക്കുള്ളില്‍ ദ്രവപദാര്‍ത്ഥം കുത്തിവച്ച് CULTURE ചെയ്‌തെടുക്കുന്ന മുത്തുകള്‍.
3. കൃത്രിമമായി നിര്‍മ്മിക്കുന്ന വ്യാജമുത്തുകള്‍ എന്നിങ്ങനെ മൂന്നുവിധത്തിലുണ്ട്. ഇതില്‍ ആദ്യം പറഞ്ഞ രണ്ടുതരത്തിലുള്ള മുത്തും ദോഷശാന്തിക്കായി ഉപയോഗിക്കാം. ജാതകത്തില്‍ ചന്ദ്രന്‍ അനിഷ്ടഫലദാതാവാണെങ്കില്‍ അനുഭവമാകാമെന്നതിനാല്‍ രത്‌നധാരണത്തിന് മുമ്പ് ജാതകചിന്തന നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.

മന്ത്രം:


ചന്ദ്രപ്രീതിക്കായി ഈ മന്ത്രങ്ങള്‍ ജപിക്കാം.

ചന്ദ്രഗായത്രി


ഓം അതിപുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നഃ സോമഃ പ്രചോദയാല്‍.

ഭൂവനേശ്വരിമന്ത്രം


ഉദ്യദിനദ്യുതിമിന്ദുകിരീടാം
തുംഗകുചാം നയനത്രയയുക്താം
സ്‌മേരമുഖിം വരദാകുശപാശാം
ഭീതികരാം പ്രഭജേ ഭൂവനേശിം

മൂലമന്ത്രം


ഓം സോമായ നമഃ
ഈ മന്ത്രങ്ങള്‍ പതിവായി ജപിക്കാവുന്നതാണ്.

( തുടരും.. ചന്ദ്രദശയിലെ കുജപഹാരഫലം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്
മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW