Tuesday, May 21, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 10.10 AM

മികച്ചനേട്ടത്തില്‍ ഓഹരിവിപണി; സെന്‍സെക്‌സ് 250 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: വ്യാപാരവാരത്തിന്റെ നിര്‍ണ്ണായക ദിവസത്തില്‍ മികച്ചനേട്ടവുമായി ഓഹരിവിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 255 പോയന്റില്‍ എത്തിയെങ്കിലും പിന്നീട് അത് 230ലേക്ക് താഴ്ന്ന് 36,819ത്തിലേക്ക് എത്തുകയായിരുന്നു. ദേശിയ സൂചികയായ നിഫ്റ്റി 60.10 പോയന്റ് നേട്ടത്തില്‍ 10,995ലുമെത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 693 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എസ്ആര്‍എഫ് ലിമിറ്റഡ്, ഡിഷ് ടിവി ഇന്ത്യ, ടെക്ക് മഹീന്ദ്ര ലിമിറ്റഡ്, ഇന്റലെക്റ്റ് ഡിസൈന്‍, സീ എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്റ്റര്‍ക്ച്ചര്‍, മേഖ്മണി ഓര്‍ഗാനിക്‌സ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് നേവല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW