Monday, April 22, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.43 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അധ്യാപക സംഘടന പ്രതിനിധി യോഗം 11ന്‌

അഫിലിയേറ്റ്‌ ചെയ്‌ത ഗവണ്‍മെന്റ്‌, സ്വകാര്യ എയ്‌ഡഡ്‌ കോളജുകളിലെ എച്ച്‌.ഒ.ഡി. തസ്‌തിക റൊട്ടേഷന്‍ രീതിയിലാക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ചചെയ്യാനായി അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം 11ന്‌ സര്‍വകലാശാലയില്‍ നടക്കും. രാവിലെ 11ന്‌ വൈസ്‌ചാന്‍സലറുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഗവ./സ്വകാര്യ എയ്‌ഡഡ്‌ കോളജ്‌ അധ്യാപക സംഘടന പ്രതിനിധികള്‍ പങ്കെടുക്കണമെന്ന്‌ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (അക്കാദമിക്‌) അറിയിച്ചു.
പരീക്ഷ മാറ്റി

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ ഇന്നുനടത്താനിരുന്ന എം.എഡ്‌. ഡിഗ്രി മൂന്നാംസെമസ്‌റ്റര്‍ (201719) ടീച്ചിങ്‌, റിസര്‍ച്ച്‌, ഇന്നവേഷന്‍സ്‌ ആന്‍ഡ്‌ ഇഷ്യൂസ്‌ ഇന്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എസ്‌.പി.എസ്‌. 511) പരീക്ഷ 20 ലേക്ക്‌ മാറ്റി.
പ്രാക്‌ടിക്കല്‍

2018 ഡിസംബറില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടത്തിയ ബി.എ. ഒന്നാംസെമസ്‌റ്റര്‍ മ്യൂസിക്‌ മൃദംഗം സി.ബി.സി.എസ്‌.(2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌), സി.ബി.സി.എസ്‌.എസ്‌.(20132016 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌/സപ്ലിമെന്ററി) പ്രാക്‌ടിക്കല്‍ പരീക്ഷ 12, 13 തീയതികളില്‍ ആര്‍.എല്‍.വി. കോളജില്‍ നടക്കും.

2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ബോട്ടണി (സി.എസ്‌.എസ്‌. റഗുലര്‍/റീ അപ്പിയറന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 12 മുതല്‍ 15 വരെ അതത്‌ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബില്‍ സര്‍വലാശാല വെബ്‌സൈറ്റില്‍.

എക്‌സാമിനര്‍ സമിതി യോഗം

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. ബോട്ടണി (സി.എസ്‌.എസ്‌. റഗുലര്‍/റീ അപ്പിയറന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനര്‍ സമിതി യോഗം ഫെബ്രുവരി ഏഴിന്‌ രാവിലെ 11ന്‌ സര്‍വകലാശാലയിലെ 201-ാം നമ്പര്‍ മുറിയില്‍ നടക്കും.
പരീക്ഷഫലം

2018 ഏപ്രിലില്‍ നടന്ന എം.ടെക്‌ നാലാം സെമസ്‌റ്റര്‍ (റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാംസെമസ്‌റ്റര്‍ വിജയിച്ച സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്‌ വിദ്യാര്‍ഥികള്‍ കണ്‍സോളിഡേഷന്‌ അപേക്ഷിക്കണം.

2018 മേയില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ നെറ്റ്‌വര്‍ക്‌ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം.

2018 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ നെറ്റ്‌വര്‍ക്‌ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 19 വരെ അപേക്ഷിക്കാം.

2018 ഏപ്രില്‍/മേയില്‍ നടന്ന എം.എസ്‌സി. മാത്തമാറ്റിക്‌സ്‌(ഓഫ്‌ കാമ്പസ്‌-സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌- സെമസ്‌റ്റര്‍ ഒന്നു മുതല്‍ നാലുവരെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 20 വരെ അപേക്ഷിക്കാം.

2018 ഏപ്രിലില്‍ നടന്ന ഒന്നാംവര്‍ഷ ബി.ഫാം (സപ്ലിമെന്ററി-പഴയ, പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 13 വരെ അപേക്ഷിക്കാം.
പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍; അപേക്ഷിക്കാന്‍ അവസരം

2018-19 അക്കാദമിക വര്‍ഷത്തെ ബിരുദ/ബിരുദാനന്തര കോഴ്‌സുകളുടെ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‌ 3000 രൂപ സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാന്‍ അവസരം. ബിരുദ/ബിരുദാനന്തര ഫുള്‍ കോഴ്‌സുകള്‍ക്ക്‌ ഓണ്‍ലൈനായും ഫുള്‍ കോഴ്‌സ്‌ ഇതര കോഴ്‌സുകള്‍ക്ക്‌ ഓഫ്‌ലൈനായും 12 മുതല്‍ 14 വരെ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും 16നകം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഏട്ടാം നമ്പര്‍ മുറിയില്‍ എത്തിക്കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍. ഫോണ്‍: 0481 2733365, 2733455, 2733427, 2731020.

ഗവേഷകര്‍ക്ക്‌ അവാര്‍ഡ്‌

കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സില്‍ നടത്തിയ 31-ാമത്‌ കേരള ശാസ്‌ത്ര കോണ്‍ഗ്രസില്‍ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി, ബയോടെക്‌നോളജി വിഭാഗത്തിലെ മികച്ച പേപ്പറിനുള്ള അവാര്‍ഡ്‌ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക്‌. എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി വിഭാഗത്തില്‍ നാനോസയന്‍സ്‌ കേന്ദ്രത്തിലെ ഗവേഷകനായ അവിനാശ്‌ ആ. പൈയും ബയോടെക്‌നോളജി വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസിലെ ഗവേഷകയായ അശ്വതി ജയകുമാറുമാണ്‌ അവാര്‍ഡിന്‌ അര്‍ഹരായത്‌. പതിനായിരം രൂപയും ഒരുവര്‍ഷത്തെ ഗവേഷണ ഗ്രാന്റായ ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

തീയതി നീട്ടി

എം.എ. മൂന്നും നാലും സെമസ്‌റ്റര്‍ ഇംഗ്ലീഷ്‌ സപ്ലിമെന്ററി (പ്രൈവറ്റ്‌) പരീക്ഷയ്‌ക്ക് പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
നാലാംസെമസ്‌റ്റര്‍ യു.ജി.(2017 അഡ്‌മിഷന്‍ സി.ബി.സി.എസ്‌. റഗുലര്‍) പരീക്ഷയ്‌ക്ക് പിഴയില്ലാതെ എട്ടുവരെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.
എം.ഫില്‍ പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും

സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സിലെ 2018-19 എം.ഫില്‍ കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 12ന്‌ രാവിലെ 11ന്‌ സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ പൊളിറ്റിക്‌സില്‍ നടക്കും. ഇന്റര്‍വ്യൂ 13ന്‌ രാവിലെ 10ന്‌ നടക്കും.

Ads by Google
Wednesday 06 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW