Sunday, June 16, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.37 AM

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസസ്‌ ലിമിറ്റഡില്‍ ഒഴിവ്‌

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (ടെക്‌നിക്കല്‍). കസ്‌റ്റര്‍ ഏജന്റ്‌ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുന്നു. 154 ഒഴിവുകളുണ്ട്‌. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌.
തസ്‌തിക, ഒഴിവ്‌, യോഗ്യത, ശമ്പളം എന്നിവ ചുവടെ.
ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ (ടെക്‌നിക്കല്‍) (ഒഴിവ്‌-4): മെക്കാനിക്കല്‍/ഓട്ടോമൊബീല്‍/പ്ര?ഡക്ഷന്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ടോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ്‌ ബിരുദം. എല്‍.എം.വി ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌, ഏവിയേഷന്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന 25300 രൂപ
കസ്‌റ്റമര്‍ ഏജന്റ്‌: (ഒഴിവ്‌-150)10-2-3 രീതിയില്‍ ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍ പരിജ്‌്ഞാനം. പി.ജി. യോഗ്യതക്കാര്‍ക്കും. IATA-UETA/IATA FIATAA/ATA-DGR/IATA-CARGO ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. 17790 രൂപ.
പ്രായം (01.01.2019ന്‌): 28 വയസ്‌. അപേക്ഷകര്‍ 01.01.1991നും 02.01.2001നും മദ്ധ്യേ ജനിച്ചവര്‍ ആയിരിക്കണം. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ്‌ ലഭിക്കും.
അപേക്ഷാഫീസ്‌: 500 രൂപ Air Inida Air Transport Services Limite^d എന്ന പേരില്‍ മുംബൈയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കണം. ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റിന്റെ പിന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ മുഴുവന്‍ പേരും മൊബൈല്‍ നമ്പറും എഴുതണം. പട്ടികവിഭാഗം വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. വിശദവിവരങ്ങള്‍ക്ക്‌: www.airinida.in.

Ads by Google
Wednesday 06 Feb 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW