Wednesday, June 26, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.37 AM

ഒന്‍പത്‌ തസ്‌തികയില്‍ പി.എസ്‌.സി. വിജ്‌ഞാപനം

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ അസിസ്‌റ്റന്റ്‌, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ സോഷ്യല്‍ വര്‍ക്കര്‍, മെഡിക്കല്‍ റെക്കോര്‍ഡ്‌ ലൈബ്രേറിയന്‍ ഗ്രേഡ്‌ രണ്ട്‌, റിസപ്‌ഷനിസ്‌റ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്‌ കോളജുകള്‍) ലക്‌ചറര്‍ ഇന്‍ ടൂള്‍ ആന്‍ഡ്‌ ഡൈ എന്‍ജിനീയറിങ്‌ ഉള്‍പ്പെടെ ഒന്‍പതു തസ്‌തികയില്‍ പി.എസ്‌.സി. വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചു തസ്‌തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്‌. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്‌ രണ്ട്‌, സഹകരണ അപ്പക്‌സ് സൊസൈറ്റികളില്‍ മാനേജര്‍ ഗ്രേഡ്‌ രണ്ട്‌ എന്നിവ ഉള്‍പ്പെടെ നാലു തസ്‌തികകളില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ. നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ ആറ്‌ രാത്രി 12 വരെ. വിശദമായ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. www.kerala.psc.gov.in

Ads by Google
Wednesday 06 Feb 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW