Wednesday, April 24, 2019 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.37 AM

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 195 ഒഴിവ്‌

uploads/news/2019/02/285997/car1.jpg

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 195 ഒഴിവുകളുണ്ട്‌. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13.
തസ്‌തിക, യോഗ്യത എന്നിവ ചുവടെ-
ഫാബ്രിക്കേഷന്‍ അസിസ്‌റ്റന്റ്‌. വെല്‍ഡര്‍, ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍: എസ്‌.എസ്‌.എല്‍.സി. ജയം, ഐ.ടി.ഐ (എന്‍.ടി.സി), ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ അപ്രന്റിസ്‌ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ (എന്‍എസി), കുറഞ്ഞതു മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഷിപ്പ്‌യാഡ്‌/ഹെവി എന്‍ജിനീയറിംഗ്‌ കമ്പനിയില്‍ പരിശീലനം.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌-ഫിറ്റര്‍, ഫിറ്റര്‍ പൈപ്പ്‌ (പ്ലംബര്‍), മെക്കാനിക്‌ ഡീസല്‍, മെക്കാനിക്‌ മോട്ടോര്‍ വെഹിക്കിള്‍, മെഷിനിസ്‌റ്റ്, ഷിപ്പ്‌റൈറ്റ്‌ വുഡ്‌, പെയിന്റര്‍, ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌ മെക്കാനിക്‌, ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌: എസ്‌.എസ്‌.എല്‍.സി ജയം ഐടിഐ (എന്‍.ടി.സി), ബന്ധപ്പെട്ട ട്രേഡില്‍ നാഷനല്‍ അപ്രന്റിസ്‌ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ (എന്‍എസി) കുറഞ്ഞതു മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഷിപ്പ്‌യാഡ്‌/ഹെവി എന്‍ജിനീയറിംഗ്‌ കമ്പനിയില്‍ പരിശീലനം.
എയര്‍കണ്ടീഷനര്‍ ടെക്‌നീഷ്യന്‍: എസ്‌.എസ്‌.എല്‍.സി ജയം, ഐടിഐ (എന്‍ടിസി), റഫ്രിജറേഷന്‍ ആന്‍ഡ്‌ എയര്‍കണ്ടീഷനിങ്‌ മെക്കാനിക്കില്‍ നാഷനല്‍ അപ്രന്റിസ്‌ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ (എന്‍എസി), സമാന മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
സ്‌കാഫോള്‍ഡര്‍: എസ്‌.എസ്‌.എല്‍.സി ജയം. ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍/ഫിറ്റര്‍ പൈപ്പ്‌ (പ്ലംബര്‍) ഫിറ്ററില്‍ ഐടിഐ (എന്‍ടിസി), സമാന മേഖലയില്‍ ഒന്ന്‌/രണ്ട്‌ വര്‍ഷത്തെ പ്രവൃത്തിപരിചയം/ പരിശീലനം അല്ലെങ്കില്‍ എസ്‌.എസ്‌.എല്‍.സി ജയം. സമാന മേഖലയില്‍ കുറഞ്ഞതു മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം.
ഫയര്‍മാന്‍: എസ്‌.എസ്‌.എല്‍.സി ജയം. കുറഞ്ഞത്‌ നാലു മുതല്‍ ആറുമാസംവരെയുള്ള ഫയര്‍ ഫൈറ്റിങ്‌ ട്രെയിനിങ്‌ അല്ലെങ്കില്‍ ഫയര്‍ ഫൈറ്റിംഗ്‌ ഓണ്‍ ബോര്‍ഡ്‌ ഷിപ്പ്‌ ഉള്‍പ്പെടുന്ന എന്‍ബിസിഡി (ന്യൂക്ലിയര്‍ ബയോളജിക്കല്‍ കെമിക്കല്‍ ഡിഫന്‍സ്‌ ആന്‍ഡ്‌ ഡാമേജ്‌ കണ്‍ട്രോള്‍) സര്‍ട്ടിഫിക്കറ്റ്‌. മലയാളം ഭാഷാ പരിജ്‌ഞാനം അഭികാമ്യം. സമാനമേഖലയില്‍ കുറഞ്ഞത്‌ ഒരുവര്‍ഷം പ്രവൃത്തിപരിചയം
സേഫ്‌റ്റി അസിസ്‌റ്റന്റ്‌: എസ്‌എസ്‌.എല്‍.സി ജയം, ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റിയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌, സമാനമേഖലയില്‍ കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/ പരിശീലനം.
സെറാങ്‌: ഏഴാം ക്ലാസ്‌ ജയം, സെറാങ്‌/ലാസ്‌കര്‍ കം സെറാങ്‌ സര്‍ട്ടിഫിക്കറ്റ്‌, സമാനമേഖലയില്‍ കുറഞ്ഞത്‌ ഒരു വര്‍ഷം പ്രവൃത്തിപരിചയം.
ഷിപ്പ്‌ ഡിസൈന്‍ അസിസ്‌റ്റന്റ്‌ : മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്‌ട്രുമെന്റേഷന്‍: എസ്‌.എസ്‌.എല്‍.സി ജയം, ബന്ധപ്പെട്ട ട്രേഡില്‍ 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിംഗ്‌ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. സമാനമേഖലയില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയം, ട്രിബണ്‍ പരിജ്‌ഞാനം.
ജൂനിയര്‍ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടര്‍: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കലില്‍ ത്രിവത്സര എന്‍ജിനീയറിംഗ്‌ ഡിപ്ലോമ. ഇന്‍ഡസ്‌ട്രിയല്‍ സേഫ്‌റ്റിയില്‍ പോസ്‌റ്റ് ഡിപ്ലോമ, സമാനമേഖലയില്‍ കുറഞ്ഞത്‌ നാലുവര്‍ഷം പ്രവൃത്തിപരിചയം.
പ്രായം: 2019 ഫെബ്രുവരി 13-ന്‌ 30 വയസ്‌ കവിയരുത്‌. എസ്സി/എസ്‌ടി വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്കാര്‍ക്ക്‌ മൂന്നും ഭിന്നശേഷിക്കാര്‍ക്ക്‌ പത്തും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. അപേക്ഷാഫീസ്‌: ഷിപ്പ്‌ ഡിസൈന്‍ അസിസ്‌റ്റന്റ്‌, ജൂനിയര്‍ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടര്‍ എന്നീ തസ്‌തികയിലേക്ക്‌ മാത്രമായി 100 രൂപ ഫീസ്‌ അടയ്‌ക്കണം.
എസ്സി/എസ്‌ടി/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. വിശദവിവരങ്ങള്‍ക്ക്‌: www.cochinshipyar.dcom

Ads by Google
Wednesday 06 Feb 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW