Tuesday, February 05, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 03.19 PM

ഓപ്പോ കെ1 ഫെബ്രുവരി 6ന് ഇറങ്ങും

oppo k1 india launch set for february 6

ന്യൂഡല്‍ഹി : ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കെ1 ഇന്ത്യന്‍ വിപണിയില്‍ ഫെബ്രുവരി 6ന് എത്തും. റെഡ്, ബ്ലൂ കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാകും വില്‍പ്പന. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റോടെ എത്തുന്ന ഫോണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനയില്‍ പുറത്തിറക്കിയത്.

10000-2000 റേഞ്ചിലുള്ള ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ എല്ലാ ഫോണുകളുമായി മത്സരത്തിന് പ്രാപ്തമാണ് ഈ ഫോണ്‍ എന്നാണ് ഒപ്പോയുടെ അവകാശവാദം. 17,000 രൂപ മുതലായിരിക്കും ഈ ഫോണിന്റെ വില്‍പ്പന എന്നാണ് സൂചന. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 എസ്ഒസി യാണ് ഇതിന്റെ ചിപ്പ്. 6ജിബിയാണ് റാം ശേഷി. 25 എംപി സെല്‍ഫി ക്യാമറ ഒരു പ്രധാന പ്രത്യേകതയാണ്.

ആന്‍ഡ്രോയ്ഡ് 8.1 ഓറീയോ അധിഷ്ഠിത കളര്‍ ഒഎസ് 5.2 ആയിരിക്കും ഈ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6.4 ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍ വലിപ്പം.

1080x2340 പിക്‌സലായിരിക്കും ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍. 3,600എംഎഎച്ചായിരിക്കും ഫോണിന്റെ ബാറ്ററി ശേഷി. ഈ ഫോണിന്റെ ഒരു 4ജിബി മോഡലും ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW