Tuesday, May 21, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 02.13 PM

ഗംഭീര മേക്ക്ഓവറുമായി ഹോണ്ട സിറ്റി

all new honda city sedan is coming this year
photo By ;-paultan.org

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി വിലസിയ ഹോണ്ട സിറ്റി വമ്പന്‍ മാറ്റത്തിനൊരുങ്ങുന്നു. മുന്‍മോഡലിനെക്കാള്‍ ആഡംബരം നല്‍കിയാണ് എക്‌സ്റ്റീരിയര്‍ ഒരുക്കിയത്. പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍.

മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്. 1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.

all new honda city sedan is coming this year

ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. മുന്‍വശത്തിന് ഹോണ്ട സിവിക്കിനോട് സാമ്യമുണ്ട്. എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു. ആദ്യം തായ്ലന്‍ഡില്‍ എത്തുന്ന ഈ വാഹനം ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയിലുമെത്തും.

Ads by Google
Ads by Google
Loading...
TRENDING NOW