Sunday, February 10, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 02.01 PM

ഉപഭോക്താവിന് സുരക്ഷയില്ല ; 29 ബ്യൂട്ടി ക്യാമറ ആപ്പുകള്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്തു

google removes 29 apps from playstore

സെല്‍ഫികളിലും ഗ്രൂപ്പ് ചിത്രങ്ങളിലുമൊക്കെ ഏറ്റവും സൗന്ദര്യമുള്ളവരായി തോന്നാന്‍ പല വിധത്തിലുള്ള ആപ്ലിക്കേഷനുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ആപ്ലിക്കേഷനുകളില്‍ നിന്നും വരുത്തുന്ന മാറ്റങ്ങളിലും തൃപ്തി വരാതെ മറ്റ് ആപ്പുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഈ ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആരും ചിന്തിക്കാറില്ല.

ഇത്തരം ആപ്പുകള്‍ തിരക്കിപ്പോകുന്നവര്‍ ശരിക്കും ചെന്നെത്തുന്നത് ചതിക്കുഴികളിലാണെന്ന് അമേരിക്കന്‍ സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. ഉപഭോക്താവിന് ദോഷകരമാണെന്ന് കണ്ടെത്തിയ 29 ബ്യൂട്ടി ക്യാമറ ആപ്പുകളാണ് ഗൂഗിള്‍ അടുത്തിടെ പ്ലേ സ്റ്റോറില്‍ നിന്നും ഡിലീറ്റ് ചെയ്തത്. ഡീലിറ്റ് ചെയ്യപ്പെട്ട ആപ്പുകളില്‍ ചിലത് 10 ലക്ഷത്തില്‍ പരം ആളുകള്‍ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.

ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇത്തരം ആപ്പുകള്‍ ഉപഭോക്താക്കളുടെ നഗ്‌നചിത്രങ്ങള്‍ വരെ ചോര്‍ത്തിയേക്കാം. മാത്രവുമല്ല ഉപഭോക്താവിന്റെ സമ്മതമില്ലാതെ അയാളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ എത്തിക്കുന്നതിനും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ചില ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും കഴിയാത്ത രീതിയില്‍ മൊബൈല്‍ ഫോണ്‍ സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തും.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് മൈക്രോ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം പറയുന്നത് പ്രകാരം, ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ അപകടം മനസിലാകില്ലെന്നതാണ്. പുറത്ത് നിന്നുള്ള ഒരു സെക്യൂരിറ്റി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഈ ആപ്പുകളെ പരിശോധിക്കാന്‍ പോലും കഴിയില്ലെന്നും ട്രെന്‍ഡ് മൈക്രോ വിശദീകരിക്കുന്നു.

ആപ്പിലെ ഒരു പോപ്പ് അപ്പില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പണം കൊടുത്ത് മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു അശ്ലീല വീഡിയോ പ്ലെയര്‍ ഡൗണ്‍ലോഡ് ആകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില ഫിഷിംഗ് വെബ്സൈറ്റുകളിലേക്കും ആപ്പ് ഉപഭോക്താക്കളെ നയിക്കുന്നുണ്ടെന്നും ട്രെന്‍ഡ് മൈക്രോ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW