Tuesday, February 05, 2019 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.06 PM

വാട്‌സാപ്പിന്റെ ഫേസ് ഐഡിയും ടച്ച് ഐഡിയും ഐഒഎസില്‍

whatsapp updated with ability to lock app behind face id or touch id

വാട്‌സാപ്പിന്റെ പുതിയ പ്രത്യേകതകളായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. നിലവിൽ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ലെന്നാണ് സൂചന. ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍.

വാട്‌സാപ്പ് ഐഒഎസ് 2.19.20 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇപ്പോള്‍ ഈ ഫീച്ചറുകള്‍ എല്ലാവര്‍ക്കും എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്‌കരണങ്ങളോടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് ടെക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷന്‍ എന്നതും വാട്‌സാപ്പിന് മാത്രം അവകാശപ്പെട്ടതാണ്. അതേസമയം ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിംഗ് ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവും നടത്തിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Ads by Google
Ads by Google
Loading...
TRENDING NOW