Tuesday, February 05, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 11.19 AM

'ഓട്ടോഫാജി' യുടെ പിന്നിലുള്ള ശാസ്ത്രം നിങ്ങളെ ആരോഗ്യവാന്മാരാക്കുമോ ?

boost your health

ശരീരത്തിലെ കോശം നശിച്ച ശേഷം പുതിയത് രൂപപ്പെടുന്ന പ്രക്രിയയാണ് ഓട്ടോഫാജി. കോശങ്ങളുടെ വിവിധ ഘടകഭാഗങ്ങള്‍ അഥവാ കോശാംഗങ്ങള്‍ വിഘടിപ്പിക്കുകയും അതുവഴി ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ പലതും കോശ പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ അടിസ്ഥാനപരമായ പങ്ക് നിര്‍വഹിക്കുന്നത് ഓട്ടോഫാജിയാണ്.

ജാപ്പനീസ് യോഷിനോരി ഒസുമി ഒരു കോശ ശാസ്ത്രജ്ഞനാണ്. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനത്തിന് ഇദ്ദേഹത്തിന് 2016-ലെ നോബല്‍ പുരസ്‌കാരം ലഭ്യമായി. ക്യാന്‍സര്‍ മുതല്‍ പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമായേക്കാവുന്ന കോശവ്യതിയാനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഒസുമിയുടെ കണ്ടെത്തലെന്ന് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. അതായത് ശരീരത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥയില്‍ ശരീരം സ്വയം ചെയ്യുന്ന ഒരു പ്രക്രിയയാണ് ഓട്ടോഫാജി. ഒസുമി കണ്ടെത്തിയ ജീനുകള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് ക്യാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

ഓട്ടോഫാജി എന്ന വാക്കില്‍ ഓട്ടോ എന്നാല്‍ സെല്‍ഫ് എന്നും ഫെയ്ജ് ഇന്‍ എന്നാല്‍ ടൂ ഈറ്റ് എന്നുമാണ് അര്‍ത്ഥം. ഓട്ടോഫാജി എന്നാല്‍ ശരീരത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥയില്‍ അത് നിര്‍ജീവമായ കോശങ്ങളെ, സെല്ലുകളെ ഭക്ഷിക്കും. തന്മൂലം കാന്‍സര്‍ പോലുള്ള മാരകമായ, ജീവന് ഭീഷണിയുള്ള അസുഖം ശരീരത്തെ ബാധിക്കുന്നില്ല. ഇതിന്റെ മറ്റൊരു വശം, ശരീരത്തില്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കില്‍ ( LACK OF F00D) ശരീരത്തിലെ നിര്‍ജീവ കോശങ്ങള്‍ നശിക്കാതെ പെരുകി പെരുകി കാന്‍സര്‍ പോലുള്ള അസുഖമായി മാറുന്നു. ശരീരത്തിനാവശ്യമായ ഈ പ്രക്രിയയെ പച്ചമലയാളത്തില്‍ ഉപവാസം എന്നു പറയുന്നു.

1960-ല്‍ ഓട്ടോഫാജിയെ കുറിച്ച് കണ്ടെത്തലുകള്‍ നടത്തിയിരുന്നു എന്നാല്‍ ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നത് 1990കളിലെ യോഷിനോരി ഒഷുമിയുടെ പഠനങ്ങളിലൂടെയാണ്. എന്നാല്‍ ദീര്‍ഘനേരത്തെ ഉപവാസം തീര്‍ച്ചയായും ഒരു വിദഗ്ദനായ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുള്ളൂവെന്ന് ഡോക്ടര്‍ റൂബിന്‍സ്റ്റെയ്ന്‍ പറയുന്നു. അസുഖങ്ങളെ സുഖപ്പെടുത്താന്‍ ഓട്ടോഫാജിക്ക് കഴിയുമെന്ന് ഡോക്ടര്‍ റൂബിന്‍സ്റ്റെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ നെര്‍വ് സെല്ലുകളില്‍ പ്രോട്ടീനുകള്‍ കൂട്ടമായി കിടക്കുന്നത് കണ്ടെത്തിയിരുന്നു. ഓട്ടോഫാജി ചെയ്യുകയാണെങ്കില്‍ കൂട്ടമായി കിടക്കുന്ന ഈ പ്രോട്ടീനുകളെ ഇല്ലാതാക്കാനും സാധിക്കുമെന്നും റൂബിന്‍സ്റ്റെയ്ന്‍ പറയുന്നു.

Ads by Google
Tuesday 05 Feb 2019 11.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW