Wednesday, February 13, 2019 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 10.20 AM

ഒരു മിനിറ്റുള്ള ഈ വീഡിയോ വ്യക്തമാക്കും പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരും; യുവാവിന്റെ ടിക് ടോക് വീഡിയോയ്ക്ക് കൈയ്യടി

video gone viral

പ്രവാസ ജീവിത്തിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവരല്ല അവിടെ ജീവിക്കുന്ന മിക്ക ആളുകളും. സ്വന്തം കുടുംബത്തെ കര പറ്റിക്കാനാണ് നാടും വീടും സ്വന്തക്കാരെയുമൊക്കെ ഉപേക്ഷിച്ച് അന്യനാടുകളിലേക്ക് പലര്‍ക്കും പോകേണ്ടി വരുന്നത്.

കഷ്ടപാടുകളുടെ നടുവില്‍ പിടിച്ച് നില്‍ക്കാന്‍ മണലാരണ്യത്തിലേക്ക് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കി സ്വപ്നങ്ങളോടെ നാട് കടക്കുന്നവരാണ് പ്രവാസികള്‍. കുടുംബം പോറ്റാന്‍ അന്യനാടുകളില്‍ കഷ്ടപ്പെടുന്നവരുടെ കഥ ധാരാളമുണ്ട്. ജീവിതസാഹചര്യങ്ങളിലും പൊറുതിമുട്ടി തൊഴില്‍ എടുത്ത് ജീവിക്കുന്ന ഇവരെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന വീഡിയോ. പ്രവാസി എങ്ങനെയാണ് ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് വരച്ചുകാട്ടുന്ന ടിക്ക് ടോക്ക് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദശകലത്തിനൊപ്പമാണ് ജലാലിന്റെ പ്രകടനം. കേവലം ഒരു മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പ്രവാസലോകത്തെയെന്നല്ല കാഴ്ചക്കാരെ ഒന്നടങ്കം നൊമ്പരപ്പെടുത്തുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW