Wednesday, April 24, 2019 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 06.53 AM

ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍; മലയാളികളുടെ ഹൃദയം തൊട്ട് സജീഷിന്റെ വാക്കുകള്‍

nipah virus death lini

കൊച്ചി: നിപ വൈറസ് ഭീതിവിതച്ച സമയം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയായിരുന്നു നഴ്‌സ് ലിനിയുടെ മരണം. നിപ ബാധിച്ചവരെ ധൈര്യ പൂര്‍വ്വം ചികിത്സിച്ച് അതേ നിപ ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു ലിനി. ഇപ്പോള്‍ മകന്റെ പിറന്നാള്‍ ദിനത്തില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഈറനണിയിക്കുകയാണ്. മകന്‍ റിതുലിന്റെ ആറാം പിറന്നാള്‍ ദിനത്തില്‍, ലിനിയില്ലാത്ത അവന്റെ ആദ്യ പിറന്നാള്‍ വിശേഷങ്ങളാണ് സജീഷ് പങ്കുവച്ചത്.

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്;

റിതുലിന്റെ ആറാം പിറന്നാള്‍

ജന്മദിനങ്ങള്‍ നമുക്ക് എന്നും സന്തോഷമുളള ദിവസമാണ് അത് മക്കളുടേതാണെങ്കില്‍ അതിലേറെ സന്തോഷവും ഒരു ഓര്‍മ്മപ്പെടുത്തലുമാണ്.
ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍.
അവന് ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ...
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാര്‍ക്കൊക്കെ സമ്മാനമായി പെന്‍സിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ് സ്‌കൂളില്‍ പോയത്.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
മോന് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW