Monday, April 22, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.51 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
അദാലത്ത്‌ 22ന്‌; 11വരെ അപേക്ഷിക്കാം

സര്‍വകലാശാലയില്‍ തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീലിന്റെ സാന്നിധ്യത്തില്‍ 22ന്‌ രാവിലെ ഒന്‍പതു മുതല്‍ അദാലത്ത്‌ നടത്തും. തീരുമാനമാകാതെ കിടക്കുന്ന ഫയലുകളെ സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക്‌ പരാതി സമര്‍പ്പിക്കാം. ഫെബ്രുവരി ആറിന്‌ രാവിലെ 10 മുതല്‍ 11ന്‌ വൈകീട്ട്‌ അഞ്ചുവരെ www.mgu.ac.in എന്ന സര്‍വകലാശാല വെബ്‌സൈറ്റിലെ ലിങ്ക്‌ വഴിയാണ്‌ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481-2733264, 2733298.

നൊബേല്‍ സമ്മാന ജേത്രി അദ യോനാത്‌ ഇന്ന്‌ സര്‍വകലാശാലയില്‍

രസതന്ത്ര നൊബേല്‍ സമ്മാന ജേത്രി പ്രഫ. അദ ഇ. യോനാത്‌ ഇന്ന്‌ സര്‍വകലാശാലയില്‍ ജ്‌ഞാന പ്രഭാഷണം നടത്തും. വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കും. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 9495119702, 9617662379.

അപേക്ഷ തീയതി

മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ എം.എ. ഇംഗ്ലീഷ്‌ സപ്ലിമെന്ററി (പ്രൈവറ്റ്‌) പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ ആറു വരെയും 500 രൂപ പിഴയോടെ ഏഴു വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.

പരീക്ഷഫലം

2018 ഓഗസ്‌റ്റില്‍ നടന്ന മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ്‌ ഫിസിയോ തെറാപ്പി (2008 അഡ്‌മിഷന്‍ മുതല്‍) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

എം.എസ്‌സി. അന്തിമ സ്‌ഥാനപട്ടിക

2017 മേയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (പി.ജി.സി.എസ്‌.എസ്‌.) പരീക്ഷയുടെ അന്തിമ സ്‌ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പാലാ സെന്റ്‌ തോമസ്‌ കോളജിലെ ഫെബ അന്ന വര്‍ഗീസ്‌, എം.ആര്‍. ജയലക്ഷ്‌മി, ബി. മാളവിക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി.

2017 മേയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. സുവോളജി (പി.ജി. സി.എസ്‌.എസ്‌.) പരീക്ഷയുടെ അന്തിമ സ്‌ഥാനപട്ടിക പ്രസിദ്ധീകരിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ എം. ആതിര, കോട്ടയം സി.എം.എസ്‌. കോളജിലെ അയന സുഗുണന്‍, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജിലെ ലിജി സജു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി.

2017 മേയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (പി.ജി. സി.എസ്‌.എസ്‌.) പരീക്ഷയുടെ അന്തിമ സ്‌ഥാനപട്ടിക പ്രസിദ്ധീകരിച്ചു. പിറവം ബി.പി.സി. കോളജിലെ മെറിന്‍ അലിയാസ്‌, മാറമ്പള്ളി എം.ഇ.എസ്‌. കോളജിലെ അമൃത ജയകുമാര്‍, ഏറ്റുമാനൂര്‍ ഏറ്റുമാനൂരപ്പന്‍ കോളജിലെ നിമ്മി ഷാജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ നേടി.

2016 ജൂണില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (പി.ജി. സി.എസ്‌.എസ്‌.) പരീക്ഷയുടെ അന്തിമ സ്‌ഥാനപട്ടിക പ്രസിദ്ധീകരിച്ചു. ചേര്‍പ്പുങ്കല്‍ ബി.വി.എം. ഹോളി ക്രോസ്‌ കോളജിലെ ടി.ഡി. അഖില, അഞ്‌ജു ശശി, കോന്നി എസ്‌.എ.എസ്‌. എസ്‌.എന്‍.ഡി.പി. യോഗം കോളജിലെ എസ്‌. സൗമ്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

കേരള

പ്രാക്‌ടിക്കല്‍

2018 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്‌റ്റര്‍ ബി.എസ്‌.സി ബയോകെമിസ്‌ട്രി ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോബയോളജി (വൊക്കേഷണല്‍ - മൈക്രോബയോളജി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 11 മുതല്‍ ആരംഭിക്കുന്നതാണ്‌. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

18 ന്‌ നടത്താനിരുന്ന നാലാം സെമസ്‌റ്റര്‍ എം.ബി.എ (2014 സ്‌കീം - ഫുള്‍ടൈം/റെഗുലര്‍ ഈവനിങ്‌/യു.ഐ.എം/ട്രാവല്‍ ആന്‍ഡ്‌ ടൂറിസം) ഡിഗ്രി പരീക്ഷ 2019 ഫെബ്രുവരി 22 ലേയ്‌ക്ക്‌ മാറ്റിയിരിക്കുന്നു. മറ്റു വിഷയങ്ങള്‍ക്കോ പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

പരീക്ഷാഫലം

2018 നവംബറില്‍ നടത്തിയ എം.ഫില്‍ കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ ഡ്രഗ്‌ ഡിസൈന്‍ (സി.എ.ഡി.ഡി), ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ (2017-2018, സി.എസ്‌.എസ്‌ കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്‌

27 ന്‌ ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.എ.എസ്‌.എല്‍.പി (സി.ബി.സി.എസ്‌.എസ്‌ സ്‌ട്രീം), (ഓള്‍ഡ്‌ സ്‌കീം) ഡിഗ്രി പരീക്ഷയ്‌ക്ക്‌ പിഴ കൂടാതെ 11 വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

Ads by Google
Tuesday 05 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW