Friday, April 26, 2019 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.46 AM

ഇടച്ചിലിനു പിന്നില്‍ ശാരദ, റോസ്‌ വാലി

പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്‌ക്കു പിന്നില്‍ ശാരദ, റോസ്‌ വാലി ചിട്ടി തട്ടിപ്പുകള്‍ക്കു നിര്‍ണായക സ്‌ഥാനമുണ്ട്‌. ഇടപാടുകളില്‍ ആരോപണ വിധേയരായവരില്‍ രാഷ്‌ട്രീയക്കാരുമുണ്ട്‌. രണ്ട്‌ സ്‌ഥാപനങ്ങളുടെ ഉടമകള്‍ മാധ്യമസ്‌ഥാപനങ്ങളിലൂടെ ജനങ്ങളില്‍ വിശ്വാസ്യതയും നേടിയിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പ്‌

വന്‍തുക മടക്കിക്കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്‌ കബളിപ്പിച്ചെന്നാണു സുദീപ്‌തോ സെന്‍ സ്‌ഥാപിച്ച ശാരദാ ഗ്രൂപ്പിനെതിരായ ആരോപണം. 1,200 കോടി മുതല്‍ 4,000 കോടി രൂപവരെ ഇങ്ങനെ തട്ടിയെടുത്തെന്നാണ്‌ ആരോപണം. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യുടെ വിശ്വസ്‌തനാണു സുദീപ്‌ത സെന്‍ എന്നാണു പ്രതിപക്ഷ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി. കുനാല്‍ ഘോഷ്‌ ശാരദ മീഡിയ ഡിവിഷന്റെ മേധാവിയായിരുന്നു. ഇതും പ്രതിപക്ഷം ആയുധമാക്കി. ശാരദയുടെ രണ്ട്‌ ഓഫീസുകള്‍ ഉദ്‌ഘാടനം ചെയ്‌തത്‌ മമതയാണ്‌.
ഇരുനൂറോളം കമ്പനികളുടെ കണ്‍സോര്‍ഷ്യമെന്ന നിലയിലാണു പശ്‌ചിമ ബംഗാളില്‍ ശാരദാ ഗ്രൂപ്പ്‌ എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്‌. രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ പ്രമുഖരായിരുന്നു കമ്പനിക്ക്‌ പിന്നില്‍. ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്‌ പണം നല്‍കിയും ദുര്‍ഗാ പൂജാ പരിപാടികള്‍ സംഘടിപ്പിച്ചും ശാരദാ ഗ്രൂപ്പ്‌ ജനപ്രീതി നേടി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും ശാരദാ ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചു. കമ്പനി തകര്‍ന്നതോടെ പശ്‌ചിമ ബംഗാള്‍, അസം, ഒഡിഷ, ഝാര്‍ഖണ്ഡ്‌, ത്രിപുര എന്നി സംസ്‌ഥാനങ്ങളിലെ ജനങ്ങള്‍ക്കാണു തിരിച്ചടിയായത്‌. സുപ്രീംകോടതിയാണ്‌ തട്ടിപ്പ്‌ കേസിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക്‌ കൈമാറിയത്‌. രാജ്യാന്തര പണമിടപാടും രാഷ്‌്രടീയ നേതാക്കളുടെ ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

റോസ്‌ വാലി തട്ടിപ്പ്‌

ശാരദാ ചിട്ടി തട്ടിപ്പിനേക്കാള്‍ വലിയ കുംഭകോണമാണു റോസ്‌വാലി തട്ടിപ്പെന്നാണു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ നിലപാട്‌. 15,000 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ ഏകദേശ കണക്ക്‌. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരു ഭാഗം രാഷ്‌ട്രീയക്കാര്‍ക്കു ലഭിച്ചെന്ന്‌ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്‌. പശ്‌ചിമബംഗാള്‍, അസാം, ബിഹാര്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ റോസ്‌ വാലി തട്ടിപ്പിന്‌ ഇരയായവരിലേറെയും. ശാരദാ ഗ്രൂപ്പിനെന്ന പോലെ മാധ്യമങ്ങളുടെ പിന്തുണ റോസ്‌ വലിക്കും ലഭിച്ചു. നാല്‌ ടിവി ചാനലുകളാണു റോസ്‌ വാലി നടത്തിയിരുന്നത്‌. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണു റോസ്‌ വാലി ചെയര്‍മാന്‍ ഗൗതം കുന്‍ഡു അടക്കമുള്ളവര്‍ നേരിടുന്നത്‌. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

Ads by Google
Tuesday 05 Feb 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW