Tuesday, February 12, 2019 Last Updated 58 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.44 AM

മതത്തിന്റെ പേരിലുള്ള അക്രമം ന്യായീകരിക്കാനാകില്ല: മാര്‍പാപ്പ

uploads/news/2019/02/285685/re2.jpg

അബുദാബി: ദൈവത്തിന്റെ പേരിലുള്ള അക്രമവും വൈരവും ന്യായീകരിക്കാനാകില്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഫൗണ്ടേഴ്‌സ്‌ മെമ്മോറിയലില്‍ നടന്ന സുന്നി മത പണ്ഡിതരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.
ദൈവമക്കള്‍ക്കിടയില്‍ സമാധാനവും സ്‌നേഹവും പരത്തുകയാകണം മതനേതാക്കളുടെ ദൗത്യം. സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിക്കു വേണ്ടി നാം ഒരുമിച്ചുനിന്നില്ലെങ്കില്‍ പ്രതീക്ഷ നഷ്‌ടമാകും. ധൈര്യത്തോടെ ദുരുപായങ്ങളില്ലാതെ മുന്നോട്ടുപോകേണ്ട സമയമാണിത്‌. മനുഷ്യരാശിയെ അനുരഞ്‌ജനത്തിന്റെ പാതയില്‍ നയിച്ചാല്‍ സമാധാനം യാഥാര്‍ഥ്യമാകും. മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. അല്‍ അസര്‍ പള്ളിയിലെ മുഖ്യ ഇമാം ഷെയ്‌ഖ്‌ അഹമ്മദ്‌ അല്‍ -തയ്യിബും സമ്മേളനത്തില്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഗ്രാന്‍ഡ്‌ മോസ്‌കും മാര്‍പാപ്പ സന്ദര്‍ശിച്ചു. 40 മണിക്കൂര്‍ അബുദാബിയില്‍ തങ്ങുന്ന മാര്‍പാപ്പയുടെ പ്രധാന ചടങ്ങ്‌ മതനേതാക്കളോടുള്ള അഭിസംബോധനയായിരുന്നു.
ഇന്നു മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന ദിവ്യബലിയില്‍ 1.35 ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും.
സമാധാനത്തിന്‌ ഒരുമിച്ചു സഞ്ചരിക്കാം എന്ന ആഹ്വാനത്തോടെയാണു മാര്‍പാപ്പ ഞായറാഴ്‌ച യു.എ.ഇയിലെത്തിയത്‌. ഇതാദ്യമായാണ്‌ മാര്‍പാപ്പ അറബ്‌ ഉപദ്വീപിലെത്തുന്നത്‌.
ചെറിയ കിയ ഹാച്ച്‌ബാക്ക്‌ കാറിലാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ അബുദാബി വിമാനത്താവളത്തില്‍നിന്നു അബുദാബി കൊട്ടാരവളപ്പിലെത്തിയത്‌. ഇവിടെ ചുവപ്പു പരവതാനി വിരിച്ചാണു മാര്‍പാപ്പയെ സ്വീകരിച്ചത്‌. പാലസ്‌ ഗാര്‍ഡന്‍സില്‍ മാര്‍പാപ്പയുടെ വാഹനവ്യൂഹത്തിനു കുതിരപ്പുറമേറിയ ഗാര്‍ഡുകള്‍ അകമ്പടി സേവിച്ചു.
അബുദാബി കിരീടാവകാശി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബില്‍ സയീദ്‌ അല്‍ നഹ്യാന്‍, എമിററ്റസ്‌ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം എന്നിവര്‍ മാര്‍പാപ്പയ്‌ക്ക്‌ ആതിഥ്യമരുളി. യെമനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ആളുകള്‍ക്ക്‌ ഭക്ഷണവും മരുന്നും എത്തിക്കണമെന്നും അപേക്ഷിച്ചശേഷമാണു മാര്‍പാപ്പ വത്തിക്കാനില്‍നിന്നു തിരിച്ചത്‌.
ബഹ്‌റൈനിലൂടെ കടന്നുപോകുന്നതിനിടെ അവിടത്തെ ഭരണാധികാരിക്ക്‌ ആശംസാ സന്ദേശം അയച്ചു. 2001 ല്‍ ആദ്യ മോസ്‌ക്‌ സന്ദര്‍ശനം നടത്തിയ ജോണ്‍ പോള്‍ രണ്ടാമന്റെ മാതൃകയാണ്‌ അദ്ദേഹം യു.എ.ഇയില്‍ പിന്തുടരുന്നത്‌.

Ads by Google
Tuesday 05 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW