Sunday, February 10, 2019 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.44 AM

മലങ്കര മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘം നൂറിന്റെ നിറവില്‍

കോട്ടയം: മലങ്കര മാര്‍ത്തോമ സുവിശേഷ സേവികാസംഘം നൂറിന്റെ നിറവില്‍. ഒരുവര്‍ഷം നീളുന്ന ശതാബ്‌ദി ആഘോഷത്തിനു സമാപനംകുറിച്ച്‌ ഒമ്പതിന്‌ മാരാമണ്‍ മണല്‍പ്പുറത്ത്‌ ലോക മാര്‍ത്തോമ വനിതാസംഗമം നടക്കും. ഒരുലക്ഷം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന്‌ ചേരുന്ന വനിതാസംഗമം മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സേവികാസംഘം പ്രസിഡന്റ്‌ ഡോ. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. ആഫ്രിക്കക്കാരിയും ലോക സഭാകൗണ്‍സില്‍ മോഡറേറ്ററുമായ ഡോ. ആഗ്‌നസ്‌ റെജിനാ മ്യൂറല്‍ ഓബം, അമേരിക്കയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത്‌ ആക്‌ടിങ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ആന്‍ മാത്യൂസ്‌ യൂനസ്‌ എന്നിവര്‍ മുഖ്യാഥിതികളായിരിക്കും.
തടിയൂരില്‍ ജോണ്‍ മണലൂര്‍ സൗജന്യമായി നല്‍കിയ 1.15 ഏക്കറില്‍ ഭവനരഹിതരായ അഞ്ച്‌ വിധവകള്‍ക്ക്‌ വീട്‌ നിര്‍മിച്ചുനല്‍കും. സമീപവാസികള്‍ക്ക്‌ പ്രയോജനപ്പടുന്നവിധം പ്രാഥമിക ആരോഗ്യകേന്ദ്രവും ആരംഭിക്കും. ശതാബ്‌ദിസ്‌മരണ പുതുക്കി 100 വനിതകള്‍ക്ക്‌ അതിജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‌ വായ്‌പ നല്‍കും. കോഴി, കോഴിമുട്ട, ആട്‌, കൂണ്‍കൃഷി, പേപ്പര്‍ബാഗ്‌ നിര്‍മാണം എന്നിങ്ങനെയുള്ള ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങും.
നിര്‍ധനരായ 100 പെണ്‍കുട്ടികള്‍ക്ക്‌ തുടര്‍പഠനത്തിന്‌ സഹായം, ശയ്യാവലംബികളായ 100സ്‌ത്രീകള്‍ക്ക്‌ ചികിത്സാസഹായം, സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന 100 യുവതികള്‍ക്ക്‌ വിവാഹധനസഹായം എന്നീ പദ്ധതികള്‍ ആരംഭിച്ചു. സ്‌ത്രീകള്‍ എഴുതി സംഗീതം പകര്‍ന്ന്‌ ആലപിച്ച 12 പാട്ടുകള്‍ പെണ്‍പാട്ടുകള്‍ എന്ന പേരില്‍ സി.ഡിയും പുറത്തിറക്കുമെന്ന്‌ അവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ ഡോ. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്‌കോപ്പ, ജനറല്‍സെക്രട്ടറി മിനി ജോയ്‌സ്‌ തോമസ്‌, ട്രഷറര്‍ മിനി ടി. അലക്‌സ്‌, ഫാ. ഡാനിയേല്‍ വര്‍ഗീസ്‌, ലത ജേക്കബ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Tuesday 05 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW