Tuesday, February 05, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.44 AM

കോതമംഗലത്ത്‌ കൃപാഭിഷേക കണ്‍വന്‍ഷന്‍ നാളെ മുതല്‍

കോതമംഗലം: അണക്കര ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ഡൊമിനിക്‌ വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ മുതല്‍ 10 വരെ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുമെന്നു കോതമംഗലം രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം, മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. തോമസ്‌ ജെ. പറയിടം, കോ-ഓഡിനേറ്റര്‍ രാജേഷ്‌ പിട്ടാപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.
കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധ്യാനം നാളെ വൈകിട്ട്‌ നാലിനു ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. 12 ഫൊറോനകളിലെ വികാരിമാര്‍ സഹകാര്‍മികരാകും. തുടര്‍ന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ വികാരി ഫാ. മാത്യൂസ്‌ മാളിയേക്കല്‍ ബൈബിള്‍ പ്രതിഷ്‌ഠ നടത്തും.
വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ഓലിയപ്പുറം, മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. പ്രാര്‍ഥന ഗ്രൂപ്പ്‌ ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ കുരിശുംമൂട്ടില്‍, കോ-ഓഡിനേറ്റര്‍ രാജേഷ്‌ പിട്ടാപ്പിള്ളില്‍ എന്നിവര്‍ പങ്കെടുക്കും.
ദിവസവും ഉച്ചകഴിഞ്ഞ്‌ 3.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ്‌ കണ്‍വന്‍ഷന്‍. രോഗികള്‍ക്കായി കണ്‍വന്‍ഷന്‍ പന്തലില്‍ പ്രത്യേക ഭാഗം ഒരുക്കിയിട്ടുണ്ട്‌. മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ. ജോര്‍ജ്‌ കുരിശുമൂട്ടില്‍, ഫാ. ജോസ്‌ പുല്ലോപ്പിള്ളില്‍ എന്നിവരും പരിപാടികള്‍ വിശദീകരിച്ചു.

ഗതാഗത ക്രമീകരണം

കോതമംഗലം: കൃപാഭിഷേകം കണ്‍വന്‍ഷനെത്തുന്നവര്‍ക്കായി പ്രത്യേക പാര്‍ക്കിങ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. നെല്ലിമറ്റം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ശോഭന സ്‌കൂള്‍ ഗ്രൗണ്ടിലും മലയിന്‍കീഴ്‌ ബൈപാസിലും പോത്താനിക്കാട്‌ ഭാഗത്തുനിന്നുള്ളവ പോത്താനിക്കാട്‌ റോഡ്‌ സൈഡിലും ചേലാട്‌, നാടുകാണി ഭാഗത്തുനിന്നു വരുന്നവര്‍ മലയിന്‍കീഴ്‌ ബൈപാസിലും സെന്റ്‌ അഗസ്‌റ്റിന്‍സ്‌ സ്‌കൂളിലും മൂവാറ്റുപുഴ വശത്തുനിന്നുള്ളവര്‍ ചെറിയ പള്ളി അങ്കണത്തിലും പെരുമ്പാവൂരില്‍നിന്നുള്ളവര്‍ തങ്കളം ബൈപാസിലുള്ള ചെറിയ പള്ളി വക ഗ്രൗണ്ടിലും വൈദികരുടെ വാഹനങ്ങല്‍ ബിഷപ്‌സ്‌ ഹൗസിലും കത്തീഡ്രല്‍ പള്ളി ഗ്രൗണ്ടിലുമായി പാര്‍ക്ക്‌ ചെയ്യണം.

Ads by Google
Tuesday 05 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW