Sunday, February 10, 2019 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.44 AM

മാനുഷികമൂല്യങ്ങള്‍ മറന്ന്‌ ഹിന്ദു സമൂഹത്തിനെതിരേ പലരും പടവാള്‍ ഓങ്ങുന്നു: സ്വാമി ഉദിത്‌ ചൈതന്യ

കോഴഞ്ചേരി: വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ്‌ ഹിന്ദു സമൂഹം കടന്നുപോകുന്നതെന്നും മാനുഷിക മൂല്യങ്ങള്‍ മറന്നാണ്‌ ഇന്ന്‌ ഹിന്ദു സമൂഹത്തിനെതിരേ പലരും പടവാള്‍ ഓങ്ങുന്നതെന്നും ഭഗവതാചാര്യന്‍ സ്വാമി ഉദിത്‌ ചൈതന്യ. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ രണ്ടാം ദിവസം രാത്രി യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക്‌ ജനസമൂഹം മാപ്പ്‌ നല്‍കില്ല. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്‌റ്റ്‌ ആശയമാണ്‌ ശബരിമലയിലേത്‌. മതേതരത്തിന്റെ ആഗോളമാതൃകയും ഈ കാനന ക്ഷേത്രമാണെന്ന്‌ സ്വാമി പറഞ്ഞു.
മഹാമണ്ഡലം നിര്‍വാഹക സമതി അംഗം ജഗന്‍മോഹന്‍ദാസ്‌,ഡോ .സന്തോഷ്‌ കുറുപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു. പരിഷത്തില്‍ ഇന്നലെ വാസുദേവ്‌ എം.പിള്ളയുടെ വിഷ്‌ണുസഹസ്രനാമജപവും ഗോപികഹരികുമാറും, ചെറുകാട്‌ രാമചന്ദ്രന്‍ നായരും അവതരിപ്പിച്ച ഭാഗവതപാരായണവും, ശ്രീകൃഷ്‌ണ തപോവനാശ്രമം സ്വാമിനി കൃഷ്‌ണാനന്ദ പൂര്‍ണ്ണിമാമയിയുടെ സൗന്ദര്യലഹരി പാരായണവും, ഹിന്ദുമത മഹാമണ്ഡലം വനിതാവേദിയുടെ നാരായണീയ പാരായണിയവും നടന്നു.
ഉച്ചകഴിഞ്ഞ്‌ നടന്ന വിദ്വല്‍ സദസില്‍ സിനിമ പിന്നണി ഗായകന്‍ അനു വി. കടമ്മനിട്ട, വീണവിദുഷി ഉമാദേവി, നാഗസ്വരവിദ്വാന്‍ മുതുകുളം മഹാദേവന്‍, ഇടക്ക വിദ്വാന്‍ തിരുവന്‍വണ്ടൂര്‍ രമേശന്‍, മൃദംഗവിദ്വാന്‍ കടമ്മനിട്ട മനു, വയലിന്‍ വിദ്വാന്‍ ആനന്ദ്‌ ജയറാം, പുല്ലാങ്കുഴല്‍ വിദ്വാന്‍ കുന്നിട ശശി, ഹിന്ദുസ്‌ഥാനി തബലിസ്‌റ്റ്‌ ഓമല്ലൂര്‍ മഹാദേവന്‍ ,ഹിന്ദുമത മഹാമണ്ഡലം എക്‌സി. കമ്മിറ്റി അംഗം അഡ്വ. ഹരിദാസ്‌, ഹിന്ദുമത മഹാമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌. നായര്‍, ജനറല്‍ കണ്‍വീനര്‍ പ്രീത ബി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചെറുകോല്‍ സുബ്രഹ്‌മണ്യ വിലാസം ഭജനസമിതിയുടെ ഭജനയും നടന്നു.

Ads by Google
Tuesday 05 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW