Wednesday, April 24, 2019 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 01.22 AM

ആറാം വണ്ടിക്ക്‌ ഒന്നാം നമ്പര്‍ കിട്ടാന്‍ ബാലഗോപാല്‍ മുടക്കിയത്‌ 31.5 ലക്ഷം! ഫാന്‍സി നമ്പറിനു ചെലവാക്കുന്ന ഇന്ത്യയിലെ റെക്കോഡ്‌ തുക

uploads/news/2019/02/285649/k15.jpg

തിരുവനന്തപുരം: 1.20 കോടി മുടക്കി വാങ്ങിയ പോര്‍ഷെ ബോക്‌സ്‌റ്ററിന്‌ ഇഷ്‌ടനമ്പര്‍ വാങ്ങിയെടുക്കാന്‍ ദേവി ഫാര്‍മ ഉടമ ബാലഗോപമുടക്കിയത്‌ 31.5 ലക്ഷം രൂപ. ഫാന്‍സി നമ്പറിനു ചെലവാക്കുന്ന ഇന്ത്യയിലെ റെക്കോഡ്‌ തുകയാണിത്‌. കെ.എല്‍.01 സി.കെ 1 എന്ന നമ്പരാണു ബാലഗോപാല്‍ വെട്ടിപ്പിടിച്ചത്‌.

ചെറുപ്പം മുതലേ വാഹനങ്ങളോട്‌ അടങ്ങാത്ത പ്രേമമായിരുന്നു ബാലഗോപാലിന്‌. അച്‌ഛന്റെ സഹോദരിമാര്‍ വീട്ടില്‍ വരുന്ന സമയത്ത്‌ അവരുടെ വാഹനങ്ങള്‍ കണ്ടു തുടങ്ങിയ ഭ്രമം. അന്ന്‌ അവര്‍ക്കൊക്കെ ബെന്‍സായിരുന്നു. പുതിയതായി ഒരു വാഹനം വാങ്ങിയപ്പോഴാണ്‌ പുതിയ നമ്പര്‍ ലേലത്തില്‍ വരുന്ന സമയമാണെന്ന്‌ അറിയുന്നത്‌. പുതിയ സീരീസ്‌ കൂടി തിരുവനന്തപുരം ആര്‍.ടി.ഒയില്‍ ഓപ്പണ്‍ ആയതും ഇതേ സമയത്തായതിനാല്‍ ആദ്യ നമ്പറായ ഒന്ന്‌ ലേലത്തില്‍ പിടിക്കുകയായിരുന്നെന്ന്‌ ബാലഗോപാല്‍.

ഇതിനു മുമ്പ്‌ സി.ബി സീരീസിലെ ഒന്ന്‌ എന്ന നമ്പര്‍ ടൊയോട്ട ലാന്‍ഡ്‌ ക്രൂയിസറിനു കിട്ടാന്‍ 19 ലക്ഷം രൂപയാണു ബാലഗോപാല്‍ മുടക്കിയത്‌. അതും ഒരു റെക്കോഡായിരുന്നു. സ്‌പോര്‍ട്‌സ്‌ കാര്‍ ആയതിനാലാണ്‌ നമ്പര്‍ ഒന്ന്‌ തെരഞ്ഞെടുത്തത്‌. ഇപ്പോള്‍ പുതിയ പോര്‍ഷെ കാറും ചേര്‍ത്ത്‌ ഒന്ന്‌ എന്ന നമ്പറില്‍ ആറു വാഹനങ്ങളാണ്‌ ബാലഗോപാലിനുള്ളത്‌.

ഇതിന്‌ 31.5 ലക്ഷം ചെലവാക്കിയതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിലൊന്നായി. 2012ല്‍ ഹരിയാനയില്‍ 26.5 ലക്ഷം രൂപയ്‌ക്കു ലേലത്തില്‍ പോയ ബെന്‍സ്‌ കാറിന്റെ നമ്പരാണ്‌ ഇതിനു മുന്‍പ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചതെന്നും ബാലഗോപാല്‍.

Ads by Google
Tuesday 05 Feb 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW