Monday, February 04, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 07.31 PM

മുരുകേശന്‍ അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ സെമിത്തേരിയില്‍ എത്തും, ഇഷ്ടഭക്ഷണം പാതിവെന്ത മനുഷ്യമാംസം; ഞെട്ടിക്കുന്ന സംഭവം തിരുനെല്‍വേലിയില്‍

eating human flesh

തിരുനെല്‍വേലി: സെമിത്തേരിയില്‍ നിന്ന് പാതിവെന്ത മനുഷ്യ മാംസം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് ഞെട്ടിക്കുന്ന സംഭവം. തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്്. മുരുകേശന്‍ എന്ന യുവാവ് പിടിയിലായത്. സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.

ടി. രാമനാഥപുരം സ്വദേശിനിയായ 70കാരിയുടെ ശരീരത്തില്‍ നിന്നുമാണ് ഇയാള്‍ മാംസം മുറിച്ചെടുത്തത്. ശനിയാഴ്ച മരിച്ച വൃദ്ധയുടെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ചയാണ് നടന്നത്. വാസുദേവനല്ലൂരിലെ ശ്മശാനത്തില്‍ എത്തിച്ചാണ് ഇവരുടെ മൃതദേഹം ദഹിപ്പിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് ഒന്നരയോടെയാണ് ഇയാള്‍ വൃദ്ധയുടെ ശരീരത്തിലെ കത്തിത്തീരാത്ത ഭാഗത്ത് നിന്ന് മാംസം മുറിക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആദ്യം ശ്മശാനം സൂക്ഷിപ്പുകാരനാണെന്നാണ് ഇയാളെ കണ്ടവര്‍ കരുതിയത്. എന്നാല്‍ മാംസം മുറിച്ച് ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ കല്ലെറിയുകയും ബഹളം കൂട്ടി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കല്ലെറിഞ്ഞിട്ടും ഇയാള്‍ പിന്തിരിഞ്ഞില്ല. മുരുകേശന്‍ മദ്യത്തിന് അടിമയാണ്.ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ഇയാള്‍ അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയത്.

ശ്മശാനത്തിന് പുറത്ത് മനുഷ്യ മാസത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത് നേരത്തെയും കണ്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മനുഷ്യ മാംസം നായ്ക്കള്‍ വലിച്ചുകൊണ്ടിടുന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ നേരത്തെയുണ്ടായ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ഇപ്പോഴുയരുന്ന സംശയം. മുരുകേശനെ അറസ്റ്റ് ചെയ്ത് കില്‍പ്പോക്കിലെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.

Ads by Google
Monday 04 Feb 2019 07.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW