Monday, April 22, 2019 Last Updated 51 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 10.29 AM

കുട്ടികളിലെ ടോണ്‍സിലൈറ്റിസ്

''വായുടെ പിന്നിലായി തൊണ്ടയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന മള്‍ബറിയുടെ ആകൃതിയിലുള്ള ദശകളെയാണ് ടോന്‍സില്‍സ് എന്നു വിളിക്കുന്നത്. ഇവ, ശരീരത്തിന്റെ പ്രതിരോധ ശൃംഖലയുടെ ഭാഗമായ ലിംഫോയിഡ് കോശമാണ്''
uploads/news/2019/02/285542/kidstonsilistis040219.jpg

നമ്മുടെ കുസൃതിക്കുടുക്കകളെ വലയ്ക്കുന്ന, അവരുടെ കളിയും ചിരിയും ഇല്ലാതാക്കുന്ന വില്ലനാണ് ടോണ്‍സിലൈറ്റിസ്. വായുടെ പിന്നിലായി തൊണ്ടയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന മള്‍ബറിയുടെ ആകൃതിയിലുള്ള ദശകളെയാണ് ടോന്‍സില്‍സ് എന്നു വിളിക്കുന്നത്. ഇവ, ശരീരത്തിന്റെ പ്രതിരോധശൃംഖലയുടെ ഭാഗമായ ലിംഫോയിഡ് കോശമാണ്.

രോഗാണുക്കളില്‍നിന്നും ശരീരത്തെ രക്ഷിക്കുകയാണ് ഇവയുടെ പ്രധാന ധര്‍മ്മം. ഇതേ കടമ തന്നെ മൂക്കിന് പിന്നിലായി സ്ഥിതിചെയ്യുന്ന മറ്റൊരു ലിംഫോയിഡ് കോശമായ അഡിനോയ്ഡ് നും ഉണ്ട്.

ശാരീരികവളര്‍ച്ചയുടെ ഭാഗമായി 5-8 വയസുള്ള കുട്ടികളില്‍ ടോണ്‍സില്‍സ് സാധാരണയില്‍നിന്നും വലുതായി കാണപ്പെടാറുണ്ട്. കാരണം, ഈ പ്രായത്തിലാണ് പനിയും മറ്റസുഖങ്ങളും കൂടുതലായി കുട്ടികള്‍ക്കുണ്ടാകുന്നതും ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി ആവശ്യമായി വരുന്നതും.

ടോണ്‍സിലൈറ്റിസ്


ജ്ജøക്തøകുഖ രോഗാണുക്കളില്‍ നിന്നും രക്ഷിക്കേണ്ട അവയവത്തിനുതന്നെ അണുബാധയുണ്ടാവുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ്.
പ്രധാനമായും സ്‌കൂളില്‍ പോകുന്ന കുട്ടികളിലാണ് ടോണ്‍സിലൈറ്റിസ് കാണപ്പെടുന്നത്. എന്നാല്‍ ചുരുക്കമായി വളരെ ചെറിയ കുട്ടികളിലും പ്രായപൂര്‍ത്തിയായവരിലും ഇത് കാണപ്പെടുന്നു. മുതിര്‍ന്നവരില്‍ ടോണ്‍സില്‍സ് ചുരുങ്ങിപ്പോകുന്നതുകൊണ്ട് ടോണ്‍സിലൈറ്റിസ് സര്‍വസാധാരണമല്ല.

കുട്ടികളില്‍ ടോണ്‍സിലിലുള്ള അണുബാധ മാത്രമായോ, സമീപത്തുള്ള അഡിനോയിഡിനെ ബാധിച്ച് അഡിനോടൊണ്‍ഡിലൈറ്റിസ് എന്ന രീതിയിലോ കാണപ്പെടുന്നു. പ്രധാനമായും ടോണ്‍സിലൈറ്റിസിന് കാരണം ചിലതരം ബാക്ടരീയകളും ചിലതരം വൈറസുകളുമാണ്.

രോഗലക്ഷണങ്ങള്‍


തൊണ്ടവേദന, വേദനമൂലം ആഹാരം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്, ശക്തിയായ പനി, ഉമിനീര്‍ ഒലിക്കുക, വായില്‍നിന്നുമുള്ള ദുര്‍ഗന്ധം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മിക്കവാറും കുട്ടികളില്‍, കഴുത്തിന് മുകളിലായി ഇരുവശങ്ങളിലും വേദനയോടുകൂടിയ കഴലവീക്കവും കാണപ്പെടാം. പഴുപ്പ് സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചാല്‍ വായ് തുറക്കാനുള്ള ബുദ്ധിമുട്ടു ഉണ്ടാകുന്നു.

വായ് തുറന്നുനോക്കുമ്പോള്‍ വായുടെ പിന്നിലായി ടോണ്‍സിലുകള്‍ വലുതായി ചുവന്നുവീര്‍ത്തിരിക്കുന്നതായി കാണാം. രോഗതീവ്രത കൂടിയാല്‍ ടോണ്‍സിലിന് മുകളിലായി പല സ്ഥലങ്ങളില്‍ പഴുപ്പും, ചിലപ്പോള്‍ ടോണ്‍സിലിനെ മുഴുവനായി മൂടിക്കൊണ്ട് പഴുത്തനിറത്തിലുള്ള പാടയും കാണാന്‍ സാധിക്കും.

uploads/news/2019/02/285542/kidstonsilistis040219a.jpg

ടോണ്‍സിലിനോടൊപ്പം അഡ്‌നോയ്ഡിലും അണുബാധയുണ്ടായാല്‍ നാസാദ്വാരങ്ങള്‍ക്ക് പിന്നില്‍ തടസമുണ്ടാക്കും. ഇത് നിരന്തരമുള്ള കൂര്‍ക്കംവലിക്കും വായ തുറന്നുവച്ച് ഉറങ്ങുന്നതിനും കാരണമാകുന്നു. നിരന്തരമുള്ള ചെവി പഴുപ്പിനും ഇത് കാരണമായിത്തീരാം. ഇതിന് പ്രത്യേക ടെസ്റ്റുകളോ പരിശോധനകളോ ആവശ്യമില്ല. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതെ വന്നാല്‍ ടോണ്‍സിലിന് മുകളിലെ പഴുപ്പ് കള്‍ച്ചര്‍ ചെയ്തു നോക്കാറുണ്ട്.

മറ്റ് സങ്കീര്‍ണതകള്‍


മിക്ക കുട്ടികളിലും ഇത് കാര്യമാ യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കു ന്നില്ല. വളരെ അപൂര്‍വമായി പഴുപ്പ് ചുറ്റുപാടും വ്യാപി ക്കാന്‍ സാധ്യതയുണ്ട്. ചില പ്രത്യേക ബാക്ടീരിയകള്‍ കൊണ്ടുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് ഹൃദയത്തെ ബാധിക്കുന്ന വാതപ്പനിക്കും ചുരുക്കമായി വൃക്കകളെ ബാധിക്കുന്ന glomervlonephritis എന്ന അസുഖത്തിനും കാരണമാകാം.

ചികിത്സ


1. അധികമായ തൊണ്ടവേദനമൂലം കുട്ടികള്‍ വെള്ളവും ആഹാരവും കഴിക്കാതെ വരാം. അതിനാല്‍ ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുട്ടി കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
2. എല്ലാ ആഹാരപദാര്‍ഥങ്ങളും ചെറുചൂടോടുകൂടി മാത്രം നല്‍കുക.
3. തണുത്ത ആഹാരപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
4. ചെറിയ ചൂടില്‍ ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. തുടക്കത്തിലെ ഇത് ചെയ്തുതുടങ്ങിയാല്‍ ടോണ്‍സിലൈറ്റിസിന് വളരെവേഗം ആശ്വാസം ലഭിക്കും.

കൂടുതല്‍ അണുബാധയും, ബാക്ടീരിയകള്‍മൂലം ഉണ്ടാകുന്നതിനാല്‍ ആന്റിബയോട്ടിക്കുകള്‍ നല്‌കേണ്ടതായി വരാറുണ്ട്. ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം; ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള ഡോസിലും, കാലയളവിലും കഴിക്കണമെന്നാണ്.

ആന്റിബയോട്ടിക്‌സ് ഉപയോഗിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം പ്രകടമായ രോഗശമനമുണ്ടായാല്‍ മരുന്നുകള്‍ സ്വയം നിര്‍ത്തരുത്. ഇത് േേരാഗം പൂര്‍വാധികം ശക്തിയോടെ തിരികെവരുന്നതിനും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതിനും കാരണമാകാം. പനിക്കുള്ള മരുന്നുകളും വേദനസംഹാരികളും തൊണ്ടക്ക് അമിത വേദനയുണ്ടെങ്കില്‍ മാത്രം ഉപയോ
ഗിക്കുക.

uploads/news/2019/02/285542/kidstonsilistis040219b.jpg

ശസ്ത്രക്രിയ


അപൂര്‍വമായി മാത്രമേ ശസ്ത്രക്രിയ ചെയ്തു ടോണ്‍സിലുകള്‍ നീക്കം ചെയ്യാറുള്ളൂ. അടിക്കടിയുണ്ടാകുന്ന അണുബാധകള്‍, ഉറക്കത്തെ ബാധിക്കുന്നതരത്തിലുള്ള രീതിയില്‍ ടോണ്‍സിലുകള്‍ വലുതാകുക, അവയുടെ വലിപ്പം മൂലം ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ടാകുക തുടങ്ങിയ അവസരങ്ങളിലാണ് ശസ്ത്രക്രിയ ആവശ്യമായി വരിക.ശസ്ത്രക്രിയയിലൂടെ ടോണ്‍സിലുകള്‍ മാത്രമായി നീക്കം ചെയ്യുകയോ അല്ലെങ്കില്‍ ടോണ്‍സിലും അഡിനോയിഡും ഒരുമിച്ച് നീക്കുകയോ ചെയ്യുന്നു.

വീട്ടില്‍ ശ്രദ്ധിക്കാന്‍


ഫ്രഡ്ജില്‍ തണുത്ത വെള്ളം സൂക്ഷിക്കാതിരിക്കുകയാണ് കുട്ടികളെ ടോണ്‍സിലൈറ്റിസില്‍ നിന്നും രക്ഷിക്കാനുള്ള പ്രധാന മാര്‍ഗം. അപ്പോള്‍ കുട്ടികള്‍ കളിച്ച് ക്ഷീണിച്ചുവരുമ്പോള്‍ തണുത്തവെള്ളം കിട്ടാതെ അമ്മ കൊടുക്കുന്ന ചെറിയ ചൂടുള്ള വെള്ളമോ മറ്റ് പാനീയങ്ങളോ കുടിച്ചുകൊള്ളും. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ചികിത്സതേടുക.

ജലദോഷം, മൂക്കൊലിപ്പ്, ചെവിയിലെ പഴുപ്പ് തുടങ്ങിയവ അവഗണിക്കാതെ, ചികിത്സിക്കുക. ഏത് രോഗവുംപോലെ ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി ആവശ്യമാണ്.

അതുകൊണ്ട് കുട്ടിയുടെ നല്ല ആരോഗ്യസ്ഥിതി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നല്ല ആരോഗ്യമുണ്ടെങ്കില്‍ രോഗങ്ങള്‍ വരുന്നത് കുറയുമെന്ന് മാത്രമല്ല വന്നാല്‍ തന്നെ വേഗം ഭേദമാവുകയും ചെയ്യും.

വിവരങ്ങള്‍ക്ക്
കടപ്പാട്: ഡോ. തോമസ് പി. വര്‍ഗീസ്

Ads by Google
Monday 04 Feb 2019 10.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW