Monday, April 22, 2019 Last Updated 48 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 07.32 AM

കാന്‍സറിനെ ഇനി പേടിക്കേണ്ട, പൂര്‍ണമായും സുഖപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍, 2020 മുതല്‍ ചികിത്സരീതി മനുഷ്യരില്‍ ആരംഭിക്കും

cure for cancer

ജെറുസലേം: മനുഷ്യനെ ഭയപ്പാടിലാക്കുന്നു ജീവന്‍ കാര്‍ന്നെടുക്കുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. രോഗത്തെ പൂര്‍ണമായും തുടച്ച് നീക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്താന് വൈദ്യ ശാസ്ത്രത്തിനായിട്ടുമില്ല. എന്നാല്‍ കാന്‍സറിനെ ഇല്ലാതാക്കാനുള്ള മരുന്ന് ഒരു വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേലിലെ ശാസ്ത്രജ്ഞര്‍. ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ഗവേഷകരാണ് കാന്‍സറിനെ തുടച്ച് നീക്കാനാകും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. MuTaT o എന്ന ചികിത്സാ രീതിയിലൂടെ രോഗം പൂര്‍ണമായും ഇല്ലാതാക്കാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാന്‍സര്‍ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് വികസിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കാന്‍സര്‍ കോശങ്ങളില്‍ നിന്നുള്ള റിയാക്ഷന്‍ ഉണ്ടാവുന്നതിന് മുന്‍പ് ഫലപ്രദമായി അവയെ നശിപ്പിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നും, 2020ഓടെ ഈ മരുന്ന് ചികിത്സയ്ക്കായി എത്തിക്കാനാവുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

MuTaT o എന്ന ചികിത്സാ രീതിയിലൂടെ മറ്റ് ചികിത്സാ രീതികള്‍ കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കേണ്ടി വരില്ലെന്ന് എഇബിഐ സിഇഒ ഇലന്‍ മൊറാദ് പറയുന്നു. എലികളില്‍ നടത്തിയ പരീക്ശണം വിജയകരമായിരുന്നു, ഇനി മനുഷ്യരില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.

ഈ അവകാശ വാദങ്ങള്‍ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ഇത് എത്രമാത്രം ഫലവത്താകുമെന്ന കാര്യത്തില്‍ മറ്റ് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്. എല്ലാ കാന്‍സറുകള്‍ക്കും ഒരേതരം ചികിത്സ സാധ്യമല്ലാത്തതാണ് കാരണം.

Ads by Google
Monday 04 Feb 2019 07.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW