തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്സ് നിയമനത്തിന് ഉദ്യോഗാര്‍ഥികള്‍ ബിരുദ/ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്.ആര്.ഡി (ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ്) അറ്റസേ്റ്റഷന്, മിനിസ്ട്രി ഓഫ് എക്സേ്റ്റണല് അഫയേഴ്സ് (എം.ഇ.എ) അറ്റസേ്റ്റഷന് എന്നിവ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഒ.ഡി.ഇ.പി.സി. ജനറല്‍ മാനേജര്‍ അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണിത്.