Sunday, February 10, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.38 AM

മഞ്ഞനിക്കര പെരുന്നാളിനു കൊടിയേറി

uploads/news/2019/02/285489/re4.jpg

മഞ്ഞിനിക്കര: ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ്‌റോനോ പെരുന്നാളിനു തുടക്കമായി. ക്‌നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. ദയറാധിപന്‍ ഗീവര്‍ഗീസ്‌ മോര്‍ അത്തനാസിയോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ എന്നിവര്‍ പങ്കെടുത്തു.
സഭയിലെ എല്ലാ പള്ളികളിലും ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ദുഖ്‌റോനോ പെരുന്നാളിനു കൊടിയേറ്റി.
വൈകിട്ട്‌ ആറിനു പരിശുദ്ധന്റ കബറിങ്കല്‍നിന്നും പ്രാര്‍ഥിച്ചശേഷം ഓമല്ലൂര്‍ കുരിശടിയില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ കൊടി ഉയര്‍ത്തി. വിവിധ സ്‌ഥലങ്ങളില്‍ നിന്നും തിരിച്ചിരിക്കുന്ന തീര്‍ഥാടകര്‍ എട്ടിന്‌ കബറിങ്കല്‍ എത്തും. കണ്ണൂര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്നും തീര്‍ഥയാത്രകള്‍ ആരംഭിച്ചു കഴിഞ്ഞു. എട്ട്‌, ഒമ്പത്‌ തീയതികളിലാണു പ്രധാന പെരുന്നാള്‍.
ഇന്നു വൈകിട്ട്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ നിര്‍വഹിക്കും. ഫാ. ജോജോ സ്‌കറിയ കൂടല്‍, നാളെ ഫാ. ഷിബു ചെറിയാന്‍, ആറിന്‌ ഫാ. ജേക്കബ്‌ ഫിലിപ്പ്‌ നടയില്‍ എന്നിവര്‍ പ്രസംഗിക്കും.
എല്ലാ ദിവസവും വൈകിട്ട്‌ പ്രാര്‍ത്ഥനയും, ഗാനശുശ്രൂഷയും നടത്തും. ആറിന്‌ വൈകിട്ട്‌ 87 പേര്‍ക്കുള്ള സൗജന്യ വസ്‌ത്രവിതരണം വീണാ ജോര്‍ജ്‌ എം.എല്‍.എ. നിര്‍വഹിക്കും. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവായുടെ പ്രതിനിധി സ്വീഡന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ ദീയസ്‌ കോറസ്‌ ബെന്യാമിന്‍ അത്താസ്‌, ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ എന്നിവരുള്‍പ്പെടെ സഭ യിലെ എല്ലാ മെത്രാപ്പോലിത്തമാരും പങ്കെടുക്കും.

Ads by Google
Monday 04 Feb 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW