Monday, April 22, 2019 Last Updated 21 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.38 AM

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ തുടങ്ങി : ഹിന്ദുക്കള്‍ സനാതന ധര്‍മത്തിന്റെ അടിത്തറയില്‍ ഒരുമിക്കണം: സ്വാമി വിവിക്‌താനന്ദ സരസ്വതി

uploads/news/2019/02/285488/re3.jpg

ചെറുകോല്‍പ്പുഴ: ഹിന്ദു ധര്‍മ്മത്തിന്റെ യശസ്‌ കളങ്കപ്പെടുത്താന്‍ ശ്രമിക്കാമെന്നല്ലാതെ അതു തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്ന്‌ ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്‌താനന്ദ സരസ്വതി. ശബരിമലയില്‍ ആചാരലംഘനം നടത്താല്‍ ദുര്‍വാശി കാണിച്ച സംസ്‌ഥാന സര്‍ക്കാര്‍ താല്‍ക്കാലിക വിജയം മാത്രമാണു നേടിയതെന്നും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 107-ാമത്‌ സമ്മേളനം പമ്പാതീരത്തെ വിദ്യാധിരാജ നഗറില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.
കോടതിവിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഓരോ ഹിന്ദുവിനെയും വേദനിപ്പിക്കുന്നതാണ്‌. വെല്ലുവിളികള്‍ നേരിടാന്‍ ഹിന്ദുസമൂഹം ഉണരണം. പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഐക്യപ്പെട്ടാല്‍ പോരാ, ഹൈന്ദവര്‍ സനാതന ധര്‍മ്മത്തിന്റെ അടിത്തറയില്‍ ഒരുമിക്കണം. കാലാതീതവും ദേശാതീതവുമായ ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം.
ഹിന്ദു എന്നത്‌ കേവലം മതമല്ല. ജീവിതരീതിയാണ്‌. "അസതോമ സദ്‌ഗമയ" എന്ന ശ്ലോകം കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലുന്നതിനെതിരായ നീക്കം ഭാരത സംസ്‌കാരത്തെക്കുറിച്ച്‌ അറിവില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മമാണ്‌ പരമസത്യമെന്ന തിരിച്ചറിവ്‌ ഉണ്ടായെങ്കിലേ മനുഷ്യജന്മം സഫലമാകൂവെന്നും ജഗത്ത്‌ മിഥ്യയാണെന്ന ബോധം ഉണ്ടാകുമ്പോള്‍ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും അധ്യക്ഷത വഹിച്ച വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാനന്ദ തീര്‍ത്ഥപാദര്‍ പറഞ്ഞു.
വിദ്യാധിരാജ പുരസ്‌കാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിബായിക്കു ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്‌ സമര്‍പ്പിച്ചു. "ഹിന്ദുമത പരിഷത്ത്‌ ചരിത്രവഴിയിലൂടെ" എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ നിര്‍വഹിച്ചു. രാജു ഏബ്രഹാം എം.എല്‍.എ, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. പി.എസ്‌. ശ്രീധരന്‍ പിള്ള, ദേശീയ സന്യാസി സഭ ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ, ഹിന്ദുമത മഹാമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌. നായര്‍, ജോയിന്റ്‌ സെക്രട്ടറി അഡ്വ: ഡി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Monday 04 Feb 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW