Monday, April 22, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 04.34 PM

ഭൂമിയുടെ അനക്കം ഏറ്റവും ആദ്യം മനസിലാക്കുന്ന 'ഓര്‍ഫിഷ്' മീനുകള്‍ ചത്തുപൊങ്ങുന്നു: സുനാമി പരിഭ്രാന്തിയില്‍ ലോകം

Giant fish,  Japan

ടോക്കിയോ: ഭൂമിയുടെ അനക്കം ഏറ്റവും ആദ്യം മനസിലാക്കുന്ന ഓര്‍ഫിഷ് മീനുകള്‍ കടല്‍ത്തീരത്ത് ചത്തുപൊങ്ങുന്നു. ജപ്പാനിലാണ് അപൂര്‍വമായി കണ്ടുവരുന്ന ഓര്‍ഫിഷ് ഇനത്തില്‍ പെട്ട മീനുകള്‍ ചത്തുപൊങ്ങുന്നത് ആശങ്ക പരത്തുന്നത്. ഇമിസു കടല്‍ത്തീരത്താണ് നാല് മീറ്റര്‍ നീളമുള്ള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മറ്റിടങ്ങളിലും ഓര്‍ഫിഷ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയായിരുന്നു.

2011 ല്‍ തൊഹോക്കുവില്‍ ഉണ്ടായ ഭൂമികുലുക്കത്തിനു മുമ്പും ഈ മീനുകള്‍ കുട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. പിന്നാലെ ഉണ്ടായ സുനാമിയില്‍ 19000 പേരാണണ് മരണമടഞ്ഞത്. കടലില്‍ 3000 ത്തില്‍ കൂടുതലടി താഴ്ചയില്‍ ജീവിക്കുന്ന മത്സ്യമാണ് ഓര്‍ഫിഷ് ഇനത്തില്‍പ്പെട്ട മീനുകള്‍. ഇവയ്ക്ക് ഭൂമിയുടെ അനക്കം മറ്റ് മൃഗങ്ങള്‍ക്ക് മുന്‍പേ അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അസാധാരണമായി ഇവ ചത്തുപൊങ്ങുന്നത് സുനാമിയുടെയോ ഭൂകമ്പത്തിന്റെയോ മുന്നറിയിപ്പാകാം എന്നതും പരിഭ്രാന്തി പരത്തുന്നു.

Giant fish,  Japan

ജപ്പാനിസ് നാടോടിക്കഥകളിലും വിശ്വാസത്തിലും ഓര്‍ഫിഷ് ദുസൂചന നല്‍കുന്ന നിമിത്തമാണ്. ഈ മീനുകളെ കാണുകയാണെങ്കില്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW