Sunday, February 03, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 11.26 AM

സിനിമ കണ്ടപ്പോഴാണ് അത് മനസിലായത്, കങ്കണ ചതിച്ചു; ആദം ജോണ്‍ നായിക പറയുന്നു

 against kangana

മണികര്‍ണിക സിനിമ റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളും പിന്നാലെയായിരുന്നു. ചിത്രത്തിലെ നായിക കങ്കണ റണാവത്ത് തന്നെയായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. കങ്കണയ്‌ക്കെതിരെ ആരോപണമുന്നയിച്ച് കൃഷ് രംഗത്തെത്തിയതോടെയാണ് മണികര്‍ണിക വിവാദത്തിലായത്. ചിത്രം ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തില്‍ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. കങ്കണ കാരണമാണ് താന്‍ ചിത്രത്തില്‍ നിന്ന് പുറത്തുപോയതെയന്നായിരുന്നു കൃഷിന്റെ ആരോപണം.

ഇപ്പോള്‍ ചിത്രത്തിനെതിരെയും കങ്കണയ്‌ക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിലെ തന്നെ മറ്റൊരു താരമായ മിഷ്തി ചക്രവര്‍ത്തി. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലെ നായികയായിരുന്നു മിഷ്തി. ചിത്രത്തില്‍ തനിക്ക് പ്രാധാന്യമുള്ള രംഗങ്ങള്‍ വെട്ടിമാറ്റിയെന്നാണ് മിഷ്തിയുടെ ആരോപണം. സിനിമ തിയറ്ററില്‍ പോയി കണ്ട താന്‍ ഞെട്ടിപ്പോയെന്നും താരം പറയുന്നു.

''നിര്‍മാതാവ് കമല്‍ ജെയ്ന്‍ ആണ് സിനിമയില്‍ കാശിബായി എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. നായികക്കൊപ്പം പ്രാധാന്യമുണ്ടെന്ന് കേട്ടതു കൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. സംവിധായകന്‍ കൃഷ് ആണെന്നതും ചിത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. സംഘട്ടനരംഗങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സിനിമ പുറത്തു വന്നപ്പോള്‍ ഇതൊന്നുമില്ല. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് വിവാദങ്ങളെക്കുറിച്ച് മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങള്‍ നീക്കം ചെയ്തത് എന്തിനാണെന്ന് എനിക്കറിയില്ല''മിഷ്തി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW