Tuesday, May 21, 2019 Last Updated 20 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 09.39 AM

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ മുഴുവന്‍ റെനോ കാറുകളിലും നല്‍കും

uploads/news/2019/02/285310/appleplay.jpg

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇന്ത്യയിലെ എല്ലാ മോഡലുകളിലും നല്‍കുമെന്ന് റെനോ. ഈയിടെ പുറത്തിറക്കിയ 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് പുതിയ സ്മാര്‍ട്ട്പ്ലേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹ്യുണ്ടായ് സാന്‍ട്രോയിലും പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരുന്നു.

അതുകൊണ്ടുതന്നെ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ പുതിയ തീരുമാനത്തില്‍ എത്തുകയായിരുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിലായിരിക്കും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആദ്യം നല്‍കുന്നത് എന്നാണ് സൂചന.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും എല്ലാ വേരിയന്റുകളിലും അവതരിപ്പിക്കാനാണ് റെനോയുടെ തീരുമാനം. മെട്രോ നഗരങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ പുതിയ കാറുകള്‍ ഡെലിവറി ചെയ്തുതുടങ്ങുമെന്നാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. 10-15 ദിവസങ്ങള്‍ക്കുശേഷം രണ്ടാം നിര നഗരങ്ങളിലും ലഭിച്ചുതുടങ്ങും.

Ads by Google
Sunday 03 Feb 2019 09.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW