Wednesday, April 24, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 09.32 AM

ഇന്ത്യന്‍ വിപണിയില്‍ മുഖം മിനുക്കി നോക്കിയ 8.1; പുതിയ പതിപ്പില്‍ 6 ജി.ബി റാം, 128 ജി.ബി ഇന്റേണല്‍ മെമ്മറി

Nokia 8.1

നോക്കിയയുടെ പുത്തന്‍ മോഡലായ 8.1ന്റെ പുതിയ വേരിയന്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ എച്ച്.എം.ടി ഗ്ലോബലാണ് പുതിയ മോഡലിന്റെ വരവ് പ്രഖ്യാപിച്ചത്. 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തിലാണ് പുതിയ മോഡല്‍ എത്തുന്നത്.

4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള നോക്കിയ 8.1 നെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 6 ജി.ബി റാം വേരിയന്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് അന്നേ നോക്കിയ അറിയിച്ചിരുന്നതുമാണ്. അടുത്താഴ്ച മുതല്‍ നോക്കിയ 8.1 6 ജി.ബി റാം വേരിയന്റിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് സൂചന.

ഫെബ്രുവരി ആറു മുതലാണ് പുതിയ വേരിയന്റിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ആമസോണ്‍ , നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍, എന്നിവ വഴിയാകും ആദ്യഘട്ട വില്‍പ്പന. 29,999 രൂപയാണ് നോക്കിയ 8.1 6 ജി.ബി റാം വേരിയന്റിന് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറില്‍ അവതരിപ്പിച്ച 4 ജി.ബി റാം വേരിയന്റിന് 26,999 രൂപയായിരുന്നു വില. ബ്ലൂ/സില്‍വര്‍, അയണ്‍/സ്റ്റീല്‍ നിറഭേദങ്ങളില്‍ ഫോണ്‍ വാങ്ങാം. നോക്കിയ സൈറ്റിലൂടെ ഫോണ്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നവരെ കാത്തിരിക്കുന്നത് 3,000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡാണ്. ഫെബ്രുവരി 18 മുതല്‍ 28 വരെ പ്രത്യേകം എക്സ്ചേഞ്ച് ഓഫറും നോക്കിയ നല്‍കുന്നു. ആമസോണിലൂടെ വാങ്ങുന്നവര്‍ക്ക് ഫെബ്രുവരി 6, 17 ദിവസങ്ങളില്‍ 2,500 രൂപയുടെ വരെ അഡീഷണല്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW