Saturday, February 09, 2019 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 02.01 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/02/285300/azcha.jpg

അശ്വതി: ആരോഗ്യ വിഷമതകള്‍ ശമിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ സഹായിക്കുക വഴി നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധന. ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ നേട്ടം. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്‌ടിപ്പെടും.

ഭരണി: ഔദ്യോഗികരംഗത്ത്‌ അംഗീകാരം നേടും. ധനപരമായ വിഷമതകള്‍ മറികടക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വര്‍ധിക്കും. പരീക്ഷകളില്‍ മികച്ച വിജയം നേടുവാന്‍ സാധിക്കും. തൊഴില്‍രംഗത്ത്‌ മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനം മാറ്റിവാങ്ങുവാന്‍ തീരുമാനമെടുക്കും.

കാര്‍ത്തിക: പ്രവര്‍ത്തനരംഗത്ത്‌ വിജയം. പരീക്ഷകളില്‍ ഉന്നതവിജയം. വസ്‌തു ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. കാലാവസ്‌ഥാ ജന്യരോഗങ്ങള്‍ പിടിപ്പെടാം.

രോഹിണി: സാമ്പത്തിക വിഷമതകള്‍ മറികടക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കും. ബിസിനസ്സില്‍ പലതരത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

മകയിരം: തൊഴില്‍മേഖലയില്‍ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അവിചാരിത സ്‌ഥാനലാഭം മനസിനു സന്തോഷം നല്‍കും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. കടം നല്‍കിയ പണം തിരികെ ലഭിക്കും.

തിരുവാതിര: അപ്രതീക്ഷിതമായ ഭാഗ്യാനുഭവം പ്രതീക്ഷിക്കാം, ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം വിജയത്തിലെത്തിക്കുവാന്‍ കഴിയും. മനസ്സില്‍ സന്തോഷവര്‍ദ്ധന.

പുണര്‍തം: ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. ഭൂമി വാങ്ങുന്നതിന്‌ അഡ്വാന്‍സ്‌ നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ജോലി ലഭിക്കും. വ്യാപാര വിജയം. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍.

പൂയം: തൊഴില്‍പരമായ മാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്‌തികരമാകും. പ്രണയസാഫല്യമുണ്ടാകും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ആഡംബരവസ്‌തുക്കള്‍, വിലപിടിപ്പുള്ള വസ്‌തുക്കള്‍ എന്നിവ ഉപഹാരമായി ലഭിക്കുവാന്‍ യോഗം.

ആയില്യം: പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. സുഹൃദ്‌ബന്ധങ്ങള്‍ വഴി നേട്ടം. കുടുംബസുഖം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളിള്‍ ശ്രദ്ധിക്കുക. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.

മകം: ഔദ്യോഗികരംഗത്ത്‌ ഉദ്ദേശിച്ച നേട്ടങ്ങള്‍ ഉണ്ടാവില്ല. മേലധികാരികള്‍ക്ക്‌ വിശദീകരണം നല്‍കേണ്ടി വരും. ബന്ധുജനങ്ങള്‍ മുഖേന ബുദ്ധിമുട്ടുകള്‍. അസ്വസ്‌ഥതകള്‍ നേരിടും. കുടുംബത്തില്‍ സ്വസ്‌ഥതക്കുറവുണ്ടാകും. ഉദരസംബന്ധമായ വൈഷമ്യങ്ങള്‍ നിരന്തരം അലട്ടും. സന്താനങ്ങള്‍ മൂലം മനോവിഷമം.

പൂരം: വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. ആലോചനയില്ലാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തരഫലത്താല്‍ വിഷമിക്കും. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ബന്ധുഗുണം അനുഭവിക്കും. തൊഴില്‍ ആവശ്യത്തിനായി സ്വഗൃഹം വിട്ടുനില്‍ക്കേണ്ടിവരും.

ഉത്രം: മേലധികാരികളുടെ അംഗീകാരവും അഭിനന്ദനവും ലഭിക്കും. പുണ്യസ്‌ഥല സന്ദര്‍ശനം മനസ്സിന്‌ ബലവും ഉന്മേഷവും നല്‍കും. ശത്രുക്കള്‍ക്കുമേല്‍ വിജയം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. ബന്ധുഗുണം വര്‍ദ്ധിക്കും.

അത്തം: വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷകളില്‍ ഉന്നത വിജയം. പണമിടപാടുകളില്‍ നേട്ടം കൈവരിക്കുവാന്‍ സാധിക്കും. പ്രണയബന്ധങ്ങള്‍ അംഗീകാരം ലഭിക്കും. കടുത്ത രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം വര്‍ദ്ധിക്കും. മാനസിക അ സ്വസ്‌ഥതകള്‍ ശമിക്കും. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും.

ചിത്തിര: ബിസിനസ്സില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ ചെയ്യുന്ന സ്‌ഥാപനത്തില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി പണച്ചെവുണ്ടാകും. അവിചാരിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിഷമിക്കും.

ചോതി: നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക്‌ അയവുണ്ടാകും. വിവാഹ തീരുമാനം കൈക്കൊള്ളും. തൊഴില്‍പരമായ യാത്രകള്‍ നടത്തും. ഭൂമിവില്‍പ്പന വഴി നേട്ടം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ഭൂമി വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും.

വിശാഖം: ബിസിനസില്‍ നിന്ന്‌ മികച്ച നേട്ടം. അനാവശ്യ ഭീതികളില്‍നിന്നു മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗികരംഗത്ത്‌ ഉയര്‍ച്ച. അനുകൂല സ്‌ഥലംമാറ്റത്തിനു സാധ്യത. ബന്ധുക്കള്‍വഴി നേട്ടം. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാന്‍ സാധിക്കും.

അനിഴം: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. തൊഴില്‍രംഗത്ത്‌ മികച്ച വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തിക വിഷമതകള്‍ മറികടക്കും. കലാരംഗത്ത്‌ മികവു പുലര്‍ത്തും. ആരോഗ്യ വിഷമതകള്‍ ശമിക്കും.

തൃക്കേട്ട: മനസുഖം വര്‍ദ്ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന്‌ ധനലാഭം. ഭവനം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. വാഹനം വാങ്ങുവാനുള്ള തീരുമാനമെടുക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കള്‍വഴി നേട്ടമുണ്ടാകും.

മൂലം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളില്‍ മുന്നേറ്റം. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. കലാരംഗത്ത്‌ ശോഭിക്കും.

പൂരാടം: വിദേശജോലികളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ നഷ്‌ടങ്ങള്‍ ഒഴിവാകും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ അനുകൂല ഫലങ്ങള്‍. വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും.

ഉത്രാടം: ആരോഗ്യവിഷമതകള്‍ ശമിക്കും. മുന്‍പ്‌ കടം നല്‌കിയിരുന്ന പണം തിരികെ ലഭിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. . സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

തിരുവോണം: മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം. ഔദ്യോഗികരംഗത്ത്‌ അംഗീകാരം. വിവാഹകാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ വാഹനം വാങ്ങുവാന്‍ നടപടികള്‍ തുടങ്ങും. ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌.

അവിട്ടം: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ മികവ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ പ്രവേശനം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനലാഭം. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടേണ്ടി വരും. അടുത്ത സുഹൃത്തുക്കള്‍ക്ക്‌ രോഗദുരിതം.

ചതയം: ദീര്‍ഘകാലമായുണ്ടായിരുന്ന അനാരോഗ്യത്തില്‍ നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്തപ്രയത്നം കൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ധനാഗമന മാര്‍ഗങ്ങള്‍ പുഷ്‌ടിപ്പെടും. അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗാരിഷ്‌ടതകള്‍.

പൂരൂരുട്ടാതി: വാഹനം മാറിവാങ്ങുന്നതിന്‌ ആലോചിക്കും. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം ലഭിക്കും. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. കടബാദ്ധ്യതകളില്‍ നിന്ന്‌ മോചനത്തിന്‌ വഴിയൊരുങ്ങും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. തൊഴില്‍പരമായി നേട്ടങ്ങള്‍.

ഉത്രട്ടാതി: മനസിന്റെ അസ്വസ്‌ഥത മാറി ശാന്തമാകും. ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. സ്വകുടുംബത്തില്‍നിന്ന്‌ മികച്ച പിന്തുണ ലഭിക്കും. പണമിടപാടുകളില്‍ നേട്ടം. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച കുറയ്‌ക്കുവാന്‍ സാധിക്കും. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടാന്‍ സാധ്യത.

രേവതി: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ വിജയം. മനസ്സിന്റെ അസ്വസ്‌ഥത വിട്ടൊഴിയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ നിലനിന്നിരുന്ന മാനസിക സംഘര്‍ഷം അയയും. പുതിയ വീട്‌ വാങ്ങാനുള്ള ശ്രമത്തില്‍ തീരുമാനമെടുക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 03 Feb 2019 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW